ചെന്നൈ: തമിഴിലെ സൂപ്പര്‍ താരമായിരുന്ന അന്തരിച്ച നടന്‍ ശിവാജി ഗണേശന്റെ മകനും നിര്‍മ്മാതാവുമായ രാം കുമാര്‍ ഇന്നു ബിജെപിയില്‍ ചേരും. പ്രമുഖ നടന്‍ പ്രഭുവിന്റെ സഹോദരനാണ്. ശിവാജി ഗണേശന്‍ കോണ്‍ഗ്രസ് അനുഭാവിയായിരുന്നു.

ഇന്ദിരാ ഗാന്ധിയുമായി അടുത്ത ബന്ധമുണ്ടായിരുന്ന അദ്ദേഹം മുന്‍ രാജ്യസഭാംഗം കൂടിയാണ്. അതെ സമയം കോണ്‍ഗ്രസില്‍ നിന്നു പുറത്താക്കപ്പെട്ട, മുന്‍ ചെന്നൈ ഡെപ്യൂട്ടി മേയര്‍ കരാട്ടെ ത്യാഗരാജനും ഇന്നു ബിജെപിയില്‍ ചേരും.