ബൈ​പാ​സ് മേ​ല്‍​പാ​ല​ത്തി​ല്‍ വാ​ഹ​ന​ങ്ങ​ള്‍ നി​ര്‍​ത്തി​യി​ട്ട് കാ​ഴ്ച ക​ണ്ട​തി​നും സെ​ല്‍​ഫി എ​ടു​ത്ത​തി​നും 18 പേ​ര്‍​ക്ക് പി​ഴ. മേ​ല്‍​പാ​ല​ത്തി​ല്‍ ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ടു​ത്തി​യ​തി​ന് വാ​ഹ​ന ലൈ​സ​ന്‍​സ് സ​സ്പെ​ന്‍​ഡ്​ ചെ​യ്യു​മെ​ന്ന് അ​റി​യി​ച്ചി​രു​ന്നെ​ങ്കി​ലും ഇ​ത്ത​വ​ണ താ​ക്കീ​ത് ന​ല്‍​കി വി​ട്ട​യ​ക്കു​ക​യാ​യി​രു​ന്നു. പി​ഴ ചു​മ​ത്ത​പ്പെ​ട്ട​വ​രി​ല്‍ അ​ധി​ക​വും ചെ​റു​പ്പ​ക്കാ​രും കു​ടും​ബ​ങ്ങ​ളും അ​ട​ക്ക​മു​ള്ള​വ​രാ​ണ്. കാ​റും ബൈ​ക്കും ബൈ​പാ​സി​ല്‍ നി​ര്‍​ത്തി​യി​ട്ട് സെ​ല്‍​ഫി എ​ടു​ക്കു​ക​യാ​യി​രു​ന്നു ഇ​വ​ര്‍.

ബൈ​പാ​സി​ല്‍ ഇ​റ​ങ്ങി കാ​ഴ്ച കാ​ണു​ന്ന​വ​രെ പി​ടി​ക്കാ​ന്‍ നി​യ​മി​ച്ച പ്ര​ത്യേ​ക സ്ക്വ​ഡ് രൂ​പ​വ​ത്​​ക​രി​ച്ചാ​ണ് പ്ര​വ​ര്‍​ത്ത​ന​മെ​ന്ന് ആ​ര്‍.​ടി.​ഒ പി.​ആ​ര്‍. സു​മേ​ഷ് പ​റ​ഞ്ഞു. ബൈ​പാ​സി​ല്‍ അ​പ​ക​ട​ങ്ങ​ള്‍ കൂ​ടി​യ​തോ​ടെ​യാ​ണ് ദേ​ശീ​യ​പാ​ത വി​ഭാ​ഗ​വും മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പും ക​ര്‍​ശ​ന ന​ട​പ​ടി​ക​ളി​ലേ​ക്ക്‌ ക​ട​ന്ന​ത്. 250 രൂ​പ​യാ​ണ് ബു​ധ​നാ​ഴ്ച ബൈ​പാ​സി​ല്‍ വാ​ഹ​നം നി​ര്‍​ത്തി​യി​ട്ട് കാ​ഴ്ച ക​ണ്ട​വ​രി​ല്‍ നി​ന്ന്​ ചു​മ​ത്തി​യ​ത്.

ആ​ദ്യ​ദി​ന​മാ​യ​തി​നാ​ല്‍ പി​ഴ​യും താ​ക്കീ​തും മാ​ത്ര​മാ​ണ് ന​ല്‍​കി​യ​തെ​ന്നും തു​ട​ര്‍​ന്ന് ആ​റു​മാ​സ​ത്തേ​ക്ക്‌ ലൈ​സ​ന്‍​സ് സ​സ്പെ​ന്‍​ഡ് ചെ​യ്യു​ന്ന ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കു​മെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ബൈ​പാ​സി​ല്‍ നി​ന്നു​ള്ള ക​ട​ല്‍​ക്കാ​ഴ്ച കാ​ണാ​ന്‍ വൈ​കു​ന്നേ​ര​ങ്ങ​ളി​ല്‍ ഉ​ള്‍​െ​പ്പ​ടെ വ​ലി​യ തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. ആ​ള്‍​ത്തി​ര​ക്ക് വ​ലി​യ ഗ​താ​ഗ​ത​ക്കു​രു​ക്കാ​ണ് ഉ​ണ്ടാ​ക്കു​ന്ന​ത്.