ഉത്തരാഖണ്ഡിലെ മിന്നല്‍ പ്രളയത്തില്‍ അഞ്ചാം ദിവസവും തപോവന്‍ തുരങ്കത്തില്‍ നിന്ന് ആരെയും കണ്ടെത്താനായില്ല. തൊഴിലാളികള്‍ കുടുങ്ങിയത് മറ്റേതെങ്കിലും തുരങ്കത്തില്‍ ആകാനുള്ള ആശങ്കയാണ് അധികൃതര്‍ പ്രകടിപ്പിക്കുന്നത്. അതേസമയം തുരങ്കത്തിലെ മണ്ണും സിമന്റും നീക്കുന്നത് തുടരുകയാണ്.

കാണാതായവരുടെ ചിത്രങ്ങള്‍ ഹെല്‍പ് ഡെസ്‌കുമായി പങ്ക് വെക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. ഇതിനിടെ മിന്നല്‍ പ്രളയത്തിന് കാരണം ആദ്യം കരുതിയത് പോലെ ഗ്ലോഫ് ആകാന്‍ ഇടയില്ലെന്നും പാറയും മഞ്ഞും ഇടിഞ്ഞ് വീണതാകാമെന്നും സ്ഥലത്ത് പഠനം നടത്തിയ വാദിയ ഇന്‍സ്റ്റിറ്റിയൂട് ചൂണ്ടിക്കാട്ടി.

ജോലി നടന്നു കൊണ്ടിരുന്നു എന്ന് അറിയാവുന്ന 12 മീറ്റര്‍ താഴെയുള്ള ഫില്‍റ്ററേഷന്‍ തുരങ്കത്തിലേക്കും തെരച്ചില്‍ വ്യാപിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു. മൃതദേഹങ്ങള്‍ തിരിച്ചറിയുന്നതിന് ദുരന്ത സ്ഥലത്ത് ഹെല്‍പ് ഡെസ്‌കും ആരംഭിച്ചിട്ടുണ്ട്.