സംസ്ഥാനത്ത് ഇന്ന് കൊവിഡ് മുക്തരായത് 7015 പേരാണ്. ഇതോടെ 92,161 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 3,09,032 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.

രോഗമുക്തി നേടിയവരുടെ ജില്ലതിരിച്ചുള്ള കണക്ക്

തിരുവനന്തപുരം -654
കൊല്ലം -534
പത്തനംതിട്ട -153
ആലപ്പുഴ -532
കോട്ടയം -236
ഇടുക്കി -72
എറണാകുളം -914
തൃശൂര്‍ -1103
പാലക്കാട് -188
മലപ്പുറം -993
കോഴിക്കോട് -947
വയനാട് -111
കണ്ണൂര്‍ -368
കാസര്‍ഗോഡ് -210
അതേസമയം, സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,83,150 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,61,563 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 21,587 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2339 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.