ചാമ്പ്യന്‍സ് ലീഗില്‍ ചെല്‍സിക്കെതിരായ അത്ലറ്റികോ മാഡ്രിഡിന്റെ ഹോം മത്സരത്തിന് പുതിയ വേദി പ്രഖ്യാപിച്ച്‌ യുവേഫ. അത്ലറ്റികോ മാഡ്രിഡിന്റെ ഹോം ഗ്രൗണ്ടായ വാണ്ട മെട്രോപൊളീറ്റനോ സ്റ്റേഡിയത്തില്‍ നടക്കേണ്ട മത്സരം റൊമാനിയയിലെ ബുക്കാറസ്റ്റില്‍ വെച്ചാവും നടക്കുക.

മത്സരം നേരത്തെ തീരുമാനിച്ച തിയ്യതിയായ ഫെബ്രുവരി 23ന് തന്നെയാവും നടക്കുക. അതെ സമയം രണ്ടമത്തെ ലെഗ് മത്സരം നേരത്തെ നിശ്ചയിച്ച പ്രകാരം ചെല്‍സിയുടെ ഗ്രൗണ്ടായ സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ തന്നെ നടക്കും.

യു.കെയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് സ്പെയിന്‍ യാത്ര വിലക്ക് ഏര്‍പെടുത്തിയതോടെയാണ് അത്ലറ്റികോ മാഡ്രിഡും ചെല്‍സിയും തമ്മിലുള്ള മത്സരം മാറ്റിവെക്കാന്‍ യുവേഫ നിര്‍ബന്ധിതരായത്. നേരത്തെ മാഞ്ചസ്റ്റര്‍ യുണൈറ്റഡും റയല്‍ സോസിഡാഡും തമ്മിലുള്ള യൂറോപ്പ ലീഗ് മത്സരത്തിന്റെ വേദിയും സ്പെയിനില്‍ നിന്ന് മാറ്റിയിരുന്നു. യുവന്റസിന്റെ ഗ്രൗണ്ടിലേക്കാണ് ഈ മത്സരം മാറ്റിവെച്ചത്.