കൊച്ചി: ഒരു ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി ഞായറാഴ്​ച കൊച്ചിയിലെത്തും. പ്രധാനമന്ത്രി പ​ങ്കെടുക്കുന്ന പരിപാടികളുടെ സമയക്രമമടക്കം വിശദാംശങ്ങള്‍ വ്യാഴാഴ്​ച ചീഫ്​ സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ നടക്കുന്ന യോഗത്തില്‍ തീരുമാനമാകും. നിയമസഭ തെരഞ്ഞെടുപ്പ്​ വരുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി സംസ്​ഥാനത്ത ബി.ജെ.പി നേതാക്കളുമായി ആശയവിനിമയം നടത്തുമെന്നും സൂചനയുണ്ട്​. ഇക്കാര്യം ആദ്യമായി ‘റിപ്പോര്‍ട്ടര്‍ കേരള’യാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്.

ഞായറാഴ്​ച രാവിലെ ചെന്നൈയിലെ പരിപാടിയില്‍ പ​ങ്കെടുത്തശേഷം വൈകീട്ട്​ നാല്​ മണിയോടെയാകും കൊച്ചിയില്‍ പ്രധാനമന്ത്രി പ​​െങ്കടുക്കുന്ന പരിപാടികള്‍ എന്നാണ്​ സൂചന. 6000 കോടി ചെലവിട്ട്​ കൊച്ചി റിഫൈനറിയില്‍ നടപ്പാക്കുന്ന പ്രൊപ്പലീന്‍ ഡെറിവേറ്റീവ്​സ്​ പെട്രോകെമിക്കല്‍ പ്രോജക്​ട്​, എറണാകു​ളം വാര്‍ഫില്‍ 25.72 കോടി ചെലവില്‍ കൊച്ചി തുറമുഖ ട്രസ്​റ്റ്​ നിര്‍മിച്ച അന്താരാഷ്​ട്ര ക്രൂസ്​ ടെര്‍മിനല്‍, ഷിപ്​യാര്‍ഡ്​ പരിശീലന കേന്ദ്രമായ വിജ്​ഞാന്‍ സാഗര്‍ കാമ്ബസിലെ പുതിയ മന്ദിരം, കൊച്ചി തുറമുഖത്ത്​ നവീകരിച്ച കോള്‍ ബെര്‍ത്ത്​ എന്നിവയുടെ ഉദ്​ഘാടനമാണ്​ പ്രധാനമന്ത്രിക്ക്​ നിശ്ചയിച്ചിരിക്കുന്ന പരിപാടികള്‍. പ്രധാനമന്ത്രിയുടെ സൗകര്യവും കോവിഡ്​ മാനദണ്ഡങ്ങളും കണക്കിലെടുത്ത്​ റിഫൈനറി പരിസരത്ത്​ ഒരുക്കുന്ന ഒറ്റ ചടങ്ങിലാകും എല്ലാ പദ്ധതികളുടെയും ഉദ്​ഘാടനം. 2019 ജൂണിലാണ്​ മോദി അവസാനമായി കേരളം സന്ദര്‍ശിച്ചത്​.