ശശികലയുടെ ഇരുന്നൂറ് കോടിയുടെ സ്വത്തുക്കള്‍ കൂടി തമിഴ്നാട് സര്‍ക്കാര്‍ കണ്ടുകെട്ടി. തിരുവാരൂരില്‍ ശശികലയുടെ ഉടമസ്ഥതയിലുള്ള അരിമില്ല്, ഭൂമി , കെട്ടിടങ്ങള്‍, ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയാണ് കണ്ടുകെട്ടിയത്.

ബെനാമി ആക്‌ട് പ്രകാരമാണ് നടപടി. 48 മണിക്കൂറിനിടെ ശശികലയുടെ 900 കോടിയുടെ സ്വത്തുക്കളാണ് സര്‍ക്കാര്‍ ഏറ്റെടുത്തത്. അനധികൃത സ്വത്ത് വഴി വാങ്ങിയ വസ്തുക്കള്‍ കണ്ടുകെട്ടാന്‍ 2014 ല്‍ കോടതി ഉത്തരവുണ്ടായിരുന്നു. ഇതിന്‍റെ ഭാഗമായാണ് നടപടി.