താന്‍ ജീവിച്ചിരിക്കുന്ന കാലം വരെ പശ്ചിമ ബംഗാളില്‍ ബിജെപിയെ അധികാരത്തിലേറാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി. മാള്‍ഡയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു മമത ബാനര്‍ജി.

“നിങ്ങള്‍ കലാപം ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ബിജെപിക്ക് വോട്ട് ചെയ്യാം. എന്നാല്‍ നിങ്ങള്‍ക്ക് മമതയെ തോല്‍പ്പിക്കാനാവില്ല. കാരണം അവര്‍ ഒറ്റയ്ക്കല്ല, ജനങ്ങളുടെ പിന്തുണയുണ്ട്. ഞാന്‍ ജീവിച്ചിരിക്കുന്ന കാലം ബിജെപിയെ ഇവിടെ അനുവദിക്കില്ലെന്നും” മമത് പറഞ്ഞു.