ന്യൂഡല്‍ഹി: ലൈംഗികപീഡന പരാതി ഉന്നയിച്ച മാധ്യമ പ്രവര്‍ത്തക പ്രിയ രമണിക്കെതി​െ​ര മുന്‍ കേന്ദ്രമന്ത്രിയും പത്രപ്രവര്‍ത്തകനുമായ എം.ജെ. അക്​ബര്‍ നല്‍കിയ അപകീര്‍ത്തിക്കേസില്‍ വിധി പറയുന്നത്​ ഡല്‍ഹി കോടതി ഈമാസം 17ലേക്കു​ മാറ്റി.

2018ലെ ‘മീ ടു’ തുറന്നുപറച്ചിലി​‍െന്‍റ സമയത്താണ്​ അക്​ബറിനെതിരെയും പരാതി ഉയര്‍ന്നത്​. 2018 ഒക്​ടോബര്‍ 15ന്​ അപകീര്‍ത്തിക്കേസ്​ നല്‍കിയ അക്​ബര്‍ ഒക്​ടോബര്‍ 17ന്​ കേന്ദ്രമന്ത്രിസ്​ഥാനം രാജിവെച്ചിരുന്നു.