മഹാരാഷ്ട്രയില്‍ ക്ഷേത്രം കുത്തി തുറന്ന് പണവും , ആഭരണങ്ങളും കൊള്ളയടിച്ച കേസില്‍ രണ്ട് പേര്‍ പിടിയില്‍ . മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ പിംപ്രി ഗ്രാമത്തിലെ ക്ഷേത്രത്തില്‍ നിന്ന് 50,000 രൂപയും, ആഭരണങ്ങളും കൊള്ളയടിച്ചതുമായി ബന്ധപ്പെട്ടാണ് 25 കാരനായ ഷെരീഫ് ഷാഫിഫുല്‍ ഷെയ്ഖിനെയും 28 കാരനായ മുഹമ്മദ് ഹുസൈന്‍ യാസിന്‍ മുല്ലയെയും അറസ്റ്റ് ചെയ്തത്.

സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഷെരീഫ് ഷാഫിഫുല്‍ ഷെയ്ഖിനെയും ,മുഹമ്മദ് ഹുസൈന്‍ യാസിന്‍ മുല്ലയെയും നവി മുംബൈയിലെ ഖാര്‍ഗറില്‍ നിന്ന് മഹാരാഷ്ട്ര പോലീസ് അറസ്റ്റ് ചെയ്തത്. മോഷ്ടിച്ച പണവും ആഭരണങ്ങളും പോലീസ് കണ്ടെടുത്തതായി അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ നീത പടവി മാദ്ധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.