വാഷിങ്​ടണ്‍: യു.എസ്​ മുന്‍ പ്രസിഡന്‍റ്​ ഡോണള്‍ഡ്​ ട്രംപിനെതിരായ ഇംപീച്ച്‌​മെന്‍റ്​ നീക്കം കഴിഞ്ഞ ദിവസം അതിവേഗം വിജയം കണ്ടത്​ 13 മിനിറ്റ്​ ദൈര്‍ഘ്യമുള്ള കാപിറ്റോള്‍ ആക്രമണ വിഡിയോ സെനറ്റിലെത്തിയതോടെ. ഇംപീച്ച്‌​മെന്‍റ്​ വിഷയമവതരിപ്പിച്ച്‌​ ഡെമോക്രാറ്റുകള്‍ ആദ്യം സഭക്കു മുമ്ബാകെ വെച്ചത്​ ട്രംപി​െന്‍റ പ്രസംഗവും അതിനുടന്‍ കാപിറ്റോളില്‍ ഇരച്ചുകയറി തെമ്മാടിക്കൂട്ടം അടിച്ചുതകര്‍ക്കുന്നതുമുള്‍പെ​ട്ട വിഡിയോ. പാര്‍ട്ടി ഭേദമില്ലാതെ സെനറ്റ്​ അംഗങ്ങള്‍ നടുക്കത്തോടെ വിഡിയോ കണ്ടുനില്‍ക്കു​േ​മ്ബാള്‍ തന്നെ വിചാരണക്ക്​ അനുമതി ഉറപ്പായിരുന്നു.

പൂര്‍ണമായി ട്രംപിനെ പ്രതിക്കൂട്ടിലാക്കുന്ന വിഡിയോ അവതരിപ്പിച്ച സെനറ്റ്​ പ്രോസിക്യൂഷന്‍ ഇനിയൊരു പഴുതും നല്‍കാതെ ട്രംപിനെ കുരുക്കാന്‍ തന്നെയായിരുന്നു ലക്ഷ്യമിട്ടത്​. സെനറ്റ്​ ജ്യൂറി മാത്രമല്ല, വീടുകളില്‍ തത്സമയം ദൃശ്യം കണ്ടുനിന്ന അമേരിക്കക്കാരുടെ മനസ്സിലും ഇത്​ വെറുപ്പായി പടര്‍ന്നുകാണനം.

ജനുവരി ആറിന്​ തന്നെ അനുഗ്രഹിച്ച്‌​ ആര്‍ത്തുരസിച്ചുനില്‍ക്കുന്ന ആള്‍ക്കൂട്ടത്തിനു മുന്നില്‍ ട്രംപി​െന്‍റ വാക്കുകളോടെയാണ്​ വിഡിയോക്ക്​ തുടക്കം. ”നാം കാപിറ്റോളിലേക്ക്​ നീങ്ങുകയാണ്​” എന്ന്​ ട്രംപ്​ പറയു​േമ്ബാഴേക്ക്​ ഒരു പറ്റം അനുയായികള്‍ കാപിറ്റോള്‍ കെട്ടിടത്തില്‍ എത്തിക്കഴിഞ്ഞിട്ടുണ്ട്​. ”യു.എസ്​.എ, യു.എസ്​.എ, യു.എസ്​.എ” എന്നു മാത്രമാണ്​ മുഴങ്ങുന്ന ശബ്​ദം. ചിലര്‍ ‘അമേരിക്ക ഇനിയും ഉയരങ്ങള്‍ പിടിക്ക​ട്ടെ’ എന്നു മുദ്രിതമായ തൊപ്പികളണിഞ്ഞിട്ടുണ്ട്​. ചിലര്‍ സൈനിക വേഷത്തിലും. പാറാവുനില്‍ക്കുന്ന പൊലീസുകാര്‍ ഇവരെ ചെറുക്കാന്‍ വൃഥാ ശ്രമം തുടരുന്നു. പൊലീസുമായി ഏറ്റുമുട്ടുന്ന ചില തെമ്മാടികള്‍ ”പന്നികള്‍”, ”രാജ്യദ്രോഹികള്‍” എന്നിങ്ങനെ പൊലീസിനെ തെറി പറയുന്നുണ്ട്​. ​

കാപിറ്റോളിനകത്ത്​ ജോ ബൈഡ​െന്‍റ​ തെരഞ്ഞെടുപ്പ്​ വിജയത്തിന്​ അംഗീകാരം നല്‍കാനായി സാമാജികര്‍ സമ്മേളിച്ച സമയത്ത്​ പുറത്തെ കാഴ്​ചകള്‍ ഭീതിദമാണ്​. ചിലര്‍ പതാക വഹിക്കുന്നു, മറ്റു ചിലര്‍ ആയുധങ്ങളും. ഒരാള്‍ കൃത്രിമ തൂക്കുകയറില്‍ സ്വന്തം തലവെച്ച്‌​ പരിഹാസ രൂപേണ നില്‍പുണ്ട്​.

സെനറ്റില്‍നിന്ന്​ വൈസ്​ പ്രസിഡന്‍റ്​ മൈക്​ പെന്‍സ്​ പുറത്തേക്കു നീങ്ങു​േമ്ബാഴേക്ക്​ ആള്‍ക്കൂട്ടം ജനലുകളും, കാപിറ്റോള്‍ കെട്ടിടത്തി​െന്‍റ വാതിലുകളും അടിച്ചുപൊളിക്കുന്ന തിരക്കിലാണ്​. കോണ്‍ഗ്രസിനകത്ത്​ ഓഫീസര്‍മാ​രുമായും അവര്‍ മല്ലയുദ്ധം നടത്തുന്നുണ്ട്​.

”നിങ്ങളെക്കാള്‍ ഞങ്ങള്‍ കൂടുതലുണ്ട്​”- എന്നായിരുന്നു ഒരാളുടെ ആക്രോശം. ”ഞങ്ങള്‍ ദശലക്ഷങ്ങളുണ്ട്​. എല്ലാവര്‍ക്കും നിങ്ങളുടെ ബോസ്​ ട്രംപിനെ ശ്രവിക്കണം”.

ഒരു വിഭാഗം മുദ്രാവാക്യം മുഴക്കുന്നത്​ ”രാജ്യദ്രോഹം, രാജ്യദ്രോഹം, രാജ്യ​ദ്രോഹം” എന്നിങ്ങനെയാണ്​. മറ്റൊരു വിഭാഗത്തിന്​ ഭരണഘടന കാക്കണമെന്നാണ്​ മുദ്രാവാക്യം.

ഈ വിഡിയോയില്‍ ട്രംപ്​ അനുകൂലി ആഷ്​ലി ബാബിറ്റിനെ സുരക്ഷാ സേന വെടിവെച്ചുകൊല്ലുന്നതി​െന്‍റ ദൃശ്യങ്ങളും കാണാം. ഹൗസ്​ ചാംബറിനു പുറത്തെ അടച്ചിട്ട വാതിലുകള്‍ തല്ലിത്തകര്‍ത്ത്​ ഒരുപറ്റം അകത്തേക്കു കയറാന്‍ ശ്രമം നടത്തുന്നത്​ കാണാം. ഇതിനിടെ തോക്കുമായി നില്‍ക്കുന്ന ഉദ്യോഗസ്​ഥനാണ്​ വെടിപൊട്ടിക്കുന്നത്​. ബാബിറ്റ്​ നിലത്തേക്കു പതിക്കുന്നത്​ ഞൊടിയിടയില്‍.

സാമാജികര്‍ സഭാ ഗാലറിയില്‍ ജീവ​ന്‍ പേടിച്ച്‌​ ഒളിച്ചിരിപ്പാണ്​. കാമറയില്‍ തെളിയാത്ത ആരോ ഇവരോട്​ ഒളിച്ചിരിക്കല്‍ തുടരാന്‍ ആവശ്യപ്പെടുന്നുണ്ട്​. ഒരു പറ്റം സാമാജികരെ പൊലീസ്​ സുരക്ഷിത കേന്ദ്രങ്ങളിലേക്ക്​ കൊണ്ടുപോകുന്നു.

ഈ സമയം, സഭയില്‍നിന്നോടിയ സാമാജികര്‍ ഇ​ട്ടേച്ചുപോയ രേഖകള്‍ തപ്പുന്ന തിരക്കിലാണ്​ തെമ്മാടിക്കൂട്ടം. ‘ഇവ നമുക്ക്​ പ്രയോജനപ്പെടുത്താവുന്നതാണെന്ന്​’ ഒരാള്‍ പറയുന്നുണ്ട്​.

വിഡിയോ ദൃശ്യങ്ങള്‍ കാണിക്കുന്നത്​ ആര്‍ത്തിരമ്ബി​യെത്തിയ പതിനായിരങ്ങ​ളെയാണ്​. കോണ്‍ഫെഡറേറ്റ്​ പതാകകളും ചിലരുടെ കൈകളിലുണ്ട്​. 30,000 തോക്കു വേണമെന്ന്​ ഒരാള്‍ പറയുന്നു. അടുത്ത വരവിലാക്കാമെന്ന്​ രണ്ടാമത്തെയാളുടെ മറുപടി.

വിഡിയോയുടെ അവസാന ഭാഗത്താണ്​ ഏറ്റവും ഞെട്ടിക്കുന്ന കാഴ്​ചകളുള്ളത്​. കാപിറ്റോള്‍ പ്രവേശന കവാടത്തില്‍ തെമ്മാടികള്‍ ചേര്‍ന്ന്​ പൊലീസുകാരെ ഇടിച്ചിടുകയാണ്​. ”ഇവര്‍ക്കു പകരം പുതിയ ദേശസ്​നേഹികളെയാണ്​ നമുക്ക്​ വേണ്ടത്​”- ഒരാള്‍ ഉറക്കെ വിളിക്കുന്നത്​ ഇങ്ങനെ. കുറേ പേര്‍ കുരുമുളക്​ സ്​പ്രേ പൊലീസുകാര്‍ക്കു നേരെ തെളിക്കുന്നു. ഒരു പൊലീസുകാര​െന്‍റ മുഖംമൂടി വലിച്ചുകീറുന്നതും കാണാം. ഇടവഴിയില്‍ കുടുങ്ങിയ ഒരു പൊലീസുകാര​െന്‍റ അട്ടഹാസവും കേള്‍ക്കാറാണ്​.

ആള്‍ക്കൂട്ടം ഒരേ സ്വരത്തില്‍ പറയുന്നത്​ ട്രംപിന്​ വേണ്ടി പടക്കിറങ്ങൂ എന്നാണ്​.

പക്ഷേ, കലാപത്തിന്​ പ്രേരണ നല്‍കിയത്​ ട്രംപ്​ അല്ലെന്നും ​ഇംപീച്ച്‌​മെന്‍റ്​ ഭരണഘടന വിരുദ്ധമാണെന്നും അദ്ദേഹത്തി​െന്‍റ പക്ഷം പറയുന്നു. പക്ഷേ, കാഴ്​ചകള്‍ കണ്ട സെനറ്റ്​ ഭൂരിപക്ഷത്തോടെ ഇംപീച്ച്‌​മെന്‍റ്​ പ്രമേയം പാസാക്കുകയായിരുന്നു.