ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ഗുണ്ടാ സംഘവുമായുണ്ടായ ഏറ്റുമുട്ടലില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. കോണ്‍സ്റ്റബിള്‍ ദേവേന്ദ്രയാണ് മരിച്ചത്. സബ് ഇന്‍സ്പെക്ടര്‍ അശോകിന് ഗുരുതരമായി പരിക്കേറ്റു. ചൊവ്വാഴ്ച രാത്രി ഉത്തര്‍പ്രദേശിലെ കാസ്ഖഞ്ച ജില്ലയിലാണ് സംഭവം.

അനധികൃതമായി നടത്തിയ മദ്യനിര്‍മാണ ശാലയില്‍ റെയ്ഡിന് എത്തിയപ്പോഴാണ് ആക്രമി സംഘം പൊലീസിനെ ആക്രമിച്ചത്. ഇവിടെ നിന്നും രക്ഷപെട്ട പൊലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചതനുസരിച്ച്‌ പ്രദേശത്ത് വന്‍ പൊലീസ് സന്നാഹം എത്തിയിട്ടുണ്ട്. സംഭവത്തില്‍ പ്രതികള്‍ക്കായുളള തെരച്ചിലല്‍ ശക്തമാക്കി.