നാദാപുരം: രാത്രികാല സ്ഫോടനങ്ങള്‍ പതിവായ വളയം കുയ്തേരിയില്‍ ആയുധങ്ങളും സ്ഫോടക വസ്തുക്കളും കണ്ടെത്താന്‍ വ്യാപക പരിശോധന നടത്തി.
ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയില്‍ സ്ഫോടക വസ്തുക്കള്‍ ഒന്നും കണ്ടെത്താനായില്ല. ആളെഴിഞ്ഞ പറമ്ബുകളിലും നേരത്തെ സ്ഫോടക അവശിഷ്ടങ്ങള്‍ കണ്ടെടുത്ത സ്ഥലങ്ങളിലുമാണ് പരിശോധന നടത്തിയത്.
പയ്യോളിയില്‍ നിന്നെത്തിയ ഡോഗ് സ്ക്വാഡിലെ ജിക്കിയുടെ സഹായത്തോടെയായിരുന്നു പരിശോധന. കഴിഞ്ഞ ദിവസം പ്രദേശത്തുനിന്ന് നാടന്‍ ബോംബുകളും വെടിമരുന്നും പൊലീസ് കണ്ടെടുത്തിരുന്നു.
തിരച്ചിലിന് ബോംബ് സ്ക്വാഡ് എസ്.ഐ പി. മോഹന്‍, എ.എസ്.ഐ നാണു തറവട്ടത്ത്, ഷിബിന്‍ ലാല്‍, സുരേന്ദ്രന്, മൊയ്തു അന്‍വര്‍, പി. ശ്രീജേഷ്, പി.പി. സജീഷ്, എന്‍.പി. നിജീഷ്, സി.പി. കലേഷ് എന്നിവര്‍ പങ്കെടുത്തു.