എറണാകുളം: ബാബരി മസ്ജിദ് തകർത്ത ഭൂമിയിൽ രാമക്ഷേത്ര നിർമ്മാണത്തിനു ഫണ്ട്‌ നൽകി എന്ന സംഭവവുമായി ബന്ധപ്പെട്ട് പെരുമ്പാവൂർ എംഎൽഎ അഡ്വ. എൽദോസ് കുന്നപ്പിള്ളിയുടെ ഔദ്യോഗിക വസതിയിലേക്ക് എസ്ഡിപിഐയുടെ പ്രതിഷേധ മാർച്ച്. എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ സഘപരിവാർ പ്രീണന നയത്തിനെതിരെ പ്രതിഷേധം അറിയിച്ചു കൊണ്ടാണ് എസ്ഡിപിഐ പെരുമ്പാവൂർ മണ്ഡലം കമ്മറ്റി മാർച്ച്‌ സംഘടിപ്പിച്ചത്.

എന്നാൽ തന്നെ തെറ്റിദ്ധരിപ്പിച്ചാണ് ആര്‍എസ്എസ് ഫണ്ട് വാങ്ങിയത് എന്നും, ആര്‍എസ്എസ് പ്രവർത്തകരാണ് വന്നത് എന്ന് അറിയില്ലന്നും, പെരുമ്പാവൂരിലെ ഒരു അമ്പലത്തിൻ്റെ കമ്മറ്റിക്കാരാണെന്ന രീതിയിൽ തെറ്റിദ്ധരിപ്പിച്ചതായും എംഎല്‍എ പറഞ്ഞു. തിരക്കിനിടയിൽ മറ്റ് കാര്യങ്ങൾ ശ്രദ്ധിക്കാൻ സാധിച്ചില്ലന്നും ഏതെങ്കിലും മത വിഭാഗത്തിന് തൻ്റെ പ്രവർത്തി കൊണ്ട് വേദനിച്ചെങ്കിൽ ക്ഷമ ചോദിക്കുന്നതായും എംഎല്‍എ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.