ന്യൂഡല്‍ഹി : കേന്ദ്ര തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ഇന്ന് തമിഴ്നാട് സന്ദര്‍ശിക്കും. തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിലാണ് സംഘം ഇന്ന് സന്ദര്‍ശനം നടത്തുന്നത്. തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനായാണ് സന്ദര്‍ശനം.

തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തില്‍ പശ്ചിമ ബംഗാള്‍, അസ്സം എന്നീ സംസ്ഥാനങ്ങളിലെ മുന്നൊരുക്കങ്ങള്‍ ഉദ്യോഗസ്ഥര്‍ വിലയിരുത്തിയിരുന്നു. ഇതിന് ശേഷമാണ് സംഘം തമിഴ്നാട് സന്ദര്‍ശിക്കുന്നത്. വരുന്ന നാല് മാസത്തിനുള്ളില്‍ തമിഴ്നാട്ടില്‍ തെരഞ്ഞെടുപ്പ് നടക്കും.

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ, തെരഞ്ഞെടുപ്പ് കമ്മീണര്‍മാരായ സുശീല്‍ ചന്ദ്ര, രാജീവ് കുമാര്‍ തുടങ്ങിയ സംഘമാണ് സന്ദര്‍ശക സംഘത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ബുധനാഴ്ച തമിഴ്‌നാട്ടില്‍ എത്തുന്ന ഉദ്യോഗസ്ഥര്‍ രണ്ട് ദിവസം മുന്നൊരുക്കങ്ങള്‍ വിലയിരുത്തിയ ശേഷം വ്യാഴാഴ്ച പുതുച്ചേരിയിലേക്ക് തിരിക്കും. ഫെബ്രുവരി 12 നാണ് പുതുച്ചേരിയിലെ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ വിലയിരുത്തുക.