കൊച്ചി: ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനി ലിമിറ്റഡിന്‍റെ ബ്രാന്‍ഡായ ജിഞ്ചര്‍ ദക്ഷിണേന്ത്യയില്‍ ചുവടുകള്‍ ശക്തിപ്പെടുന്നതിന്‍റെ ഭാഗമായി കൊച്ചി എയര്‍പോര്‍ട്ടിനു സമീപവും കളമശ്ശേരിയിലും രണ്ട് പുതിയ ഹോട്ടലുകള്‍ക്കായി കരാര്‍ ഒപ്പിട്ടു. ബ്രാന്‍ഡിന്‍റെ രൂപകല്‍പ്പനയ്ക്കും സേവന തത്വങ്ങള്‍ക്കും അനുസരിച്ച് രൂപപ്പെടുത്തുന്ന ഹോട്ടലുകള്‍ ആകര്‍ഷണീയവും നവീനവും അതിഥികള്‍ക്ക് അതിരില്ലാത്ത ആതിഥേയാനുഭവങ്ങള്‍ ഒരുക്കാന്‍ പ്രാപ്തവുമായിരിക്കും.
ഇത് ഞങ്ങള്‍ക്ക് അഭിമാനത്തിന്‍റെ മുഹൂര്‍ത്തമാണെന്ന് ജിഞ്ചര്‍ ഹോട്ടല്‍സ് മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ദീപിക റാവു പറഞ്ഞു. ഈ രണ്ട് കരാറുകളോടെ ജിഞ്ചറിന് മികച്ച വിപണിസാധ്യതകളുള്ള കൊച്ചിയിലെ പ്രവര്‍ത്തനത്തിന് തുടക്കമിടുകയാണ്. ഈ പദ്ധതികള്‍ക്കായി കാന്‍റണ്‍ റെസിഡന്‍സി പ്രൈവറ്റ് ലിമിറ്റഡുമായി പങ്കാളികളാകുന്നതില്‍ സന്തോഷമുണ്ടെന്ന് അവര്‍ ചൂണ്ടിക്കാട്ടി.
നൂറു മുറികളുള്ള ജിഞ്ചര്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ എതിര്‍വശത്തായി കരിയാട് കൊച്ചി എയര്‍പോര്‍ട്ട് റോഡിലാണ്. എയര്‍പോര്‍ട്ട്, കണ്‍വന്‍ഷന്‍ സെന്‍റര്‍, ചുറ്റുപാടുമുള്ള മറ്റ് വ്യവസായ മേഖലകള്‍ എന്നിവയ്ക്ക് ഈ ഹോട്ടല്‍ പ്രയോജനപ്രദമാകും. ഒരു ഗ്രീന്‍ഫീല്‍ഡ് പദ്ധതിയാണിത്.
കളമശ്ശേരിയില്‍ കൊച്ചിന്‍ യൂണിവേഴ്സിറ്റി മെട്രോ സ്റ്റേഷന് എതിര്‍വശത്തായുള്ള ജിഞ്ചര്‍ കൊച്ചിയില്‍ 75 മുറികളാണുള്ളത്. കൊച്ചിന്‍ സെസ്, കളമശ്ശേരി വാണിജ്യകേന്ദ്രത്തിലെ പ്രധാന ഐടി കമ്പനികള്‍, വ്യവസായങ്ങള്‍, കൊച്ചിന്‍ യൂണിവേഴ്സിറ്റി, ജവഹര്‍ലാല്‍ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയം എന്നിവിടങ്ങളില്‍ നിന്ന് എളുപ്പത്തില്‍ എത്താന്‍ കഴിയുന്നതാണ്. ഒരു ബ്രൗണ്‍ഫീല്‍ഡ് പ്രൊജക്ടാണിത്.
ജിഞ്ചറിന്‍റെ പുതിയ രൂപകല്‍പ്പനയിലുള്ള മുറികള്‍, മുഴുവന്‍ സമയ ഡൈനര്‍, മീറ്റിംഗ് മുറികള്‍, ഫിറ്റ്നസ് കേന്ദ്രം എന്നിവ രണ്ട് ഹോട്ടലുകളിലും ലഭ്യമാണ്.
പുതിയ ഹോട്ടലുകള്‍ കൂടി വരുന്നതോടുകൂടി ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനിക്ക് കേരളത്തിലാകെ 12 ഹോട്ടലുകളാകും