അമ്മയുടെ ആസ്ഥാനമന്ദിര ഉദ്ഘാടനത്തിന് വേദിയില്‍ വനിത അംഗങ്ങള്‍ക്ക് കസേര നല്‍കിയില്ലെന്ന വിമര്‍ശനങ്ങളില്‍ മറുപടിയുമായി നടിയും അമ്മ എക്സിക്യൂട്ടീവ് അംഗവുമായ രചന നാരായണന്‍കുട്ടി. സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കരുതെന്നും നടി പറയുന്നു,

രചനയുടെ വാക്കുകള്‍:

‘ചിലര്‍ അങ്ങനെ ആണ്, ദോഷൈകദൃക്കുകള്‍! എന്തിനും ഏതിനും തെറ്റ് മാത്രം കാണുന്നവര്‍. വിമര്‍ശന ബുദ്ധി നല്ലതാണ്, വേണം താനും. എന്നാല്‍ ഉചിതമായ കാര്യത്തിനാണോ എന്നൊന്ന് ചിന്തിക്കുന്നതില്‍ തെറ്റില്ല. ഇരിക്കാന്‍ സീറ്റ് കിട്ടിയില്ല എന്നൊരു വ്യാഖ്യാനവുമായി വരുമ്ബോള്‍ അല്ലെങ്കില്‍ ഇരിക്കാന്‍ വന്നപ്പോഴേക്കും സീറ്റ് കഴിഞ്ഞു പോയി, കഷ്ടം എന്നൊക്കെ പറയുമ്ബോള്‍ നിങ്ങള്‍ അധിക്ഷേപിക്കുന്നത്, നിങ്ങള്‍ mysogynists എന്നു ചൂണ്ടികാണിച്ചു വിളിക്കുന്നവരെ അല്ല. മറിച്ചു ഒരു കുറിപ്പിലൂടെ നിങ്ങള്‍ ഇരുത്താന്‍ ശ്രമിച്ചവരെ ആണ്. സെന്‍സ്‌ലെസ് എന്നേ ഈ പ്രകടനത്തെ വിളിക്കാന്‍ സാധിക്കു. വീണ്ടും വീണ്ടും വീണുടയുന്ന വിഗ്രഹങ്ങള്‍ നിങ്ങള്‍ കണ്ടിട്ടുണ്ടാവാം. ഒരിക്കലും വീഴാതെ ഇരിക്കാന്‍ ആണ് ഞങ്ങളുടെ ശ്രമം. സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കരുത്.’-രചന ഫറഞ്ഞു.

മുമ്ബ് നടന്ന അമ്മയുടെ എക്സിക്യൂട്ടീവ് മീറ്റിങിനിടെ എടുത്ത ഒരു ചിത്രവും രചന പങ്കുവച്ചിട്ടുണ്ട്. മോഹന്‍ലാല്‍, സിദ്ദിഖ്, ടിനി ടോം, ജയസൂര്യ, ആസിഫ് അലി, ഇടവേള ബാബു, അജു വര്‍ഗീസ്, സുധീര്‍ കരമന, ബാബുരാജ്, ഹണി റോസ് എന്നിവരെയും ചിത്രത്തില്‍ കാണാം.