കോവിഡ് വാക്സീന്‍ രണ്ടാം ഡോസ് ശനിയാഴ്ച്ച മുതല്‍ നല്‍കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. 63.12 ലക്ഷം പേര്‍ക്ക് ഇതുവരെ ആദ്യ ഡോസ് നല്‍കി. വാക്സീന്‍ മൂലം ആരും ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ നേരിടുകയോ, മരിക്കുകയോ ചെയ്തിട്ടില്ല. രാജ്യത്തെ സജീവ കോവിഡ് രോഗികളില്‍ 71 ശതമാനവും കേരളത്തിലും മഹാരാഷ്ട്രയിലുമാണ്.

കഴിഞ്ഞ മാസത്തേക്കാള്‍ രോഗികളുടെ എണ്ണം വര്‍ധിച്ചത് കേരളത്തിലാണ്. അതിവേഗം പടരുന്ന കൊറോണ വൈറസിന്‍റെ ദക്ഷിണാഫ്രിക്കന്‍ വകഭേദം ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.