വിവിധ കോവിഡ് വാക്സിനുകള്‍ ഉള്‍​െപ്പടെ സൂക്ഷിക്കാനും മറ്റ്​ വ്യവസായിക ആവശ്യങ്ങള്‍ക്കുമായി കൊച്ചിയില്‍ ലോകോത്തര നിലവാരത്തിലുള്ള ലോജിസ്​റ്റിക്​ പാര്‍ക്ക്​ വരുന്നു. പ്ലഗ്-ആന്‍ഡ്-പ്ലേ സൗകര്യമുള്ള ഇത്​ അമ്ബലമുകളിലെ കിന്‍ഫ്ര പെട്രോകെമിക്കല്‍ പാര്‍ക്കിലാകും സ്​ഥാപിക്കുക. 180 കോടി മുതല്‍മുടക്കുള്ള, 6.5 ലക്ഷം ചതുരശ്രയടി വരുന്ന പാര്‍ക്ക് സംസ്​ഥാനത്തെ ഏറ്റവും വലിയ സംഭരണ കേന്ദ്രങ്ങളില്‍ ഒന്നായിരിക്കും.

കേരള ഇന്‍ഡസ്ട്രിയല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്‍റ്​​ കോര്‍പറേഷന്‍ (കിന്‍‌ഫ്ര) നല്‍കുന്ന 25 ഏക്കറില്‍ ശ്രീ കൈലാസ് ഗ്രൂപ് സ്ഥാപനമായ സെല്ല സ്പേസ് പാര്‍ക്ക് നിര്‍മിക്കും. വ്യവസായ മന്ത്രി ഇ.പി. ജയരാജന്‍ കമ്ബനിയുടെ എക്സിക്യൂട്ടിവ് ഡയറക്ടര്‍ വിശാഖ് രാജ്കുമാറിന് അലോട്ട്മെന്‍റ്​ ലെറ്റര്‍ കൈമാറി.

പാര്‍ക്ക് കേരളത്തിലെ വ്യവസായിക വികസനം വര്‍ധിപ്പിക്കാന്‍ സഹായകമാകുമെന്നും മധുരയിലും ഹൊസൂരിലും ഇത്തരം ഇടങ്ങള്‍ സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണെന്നും ​ വിശാഖ് രാജ്കുമാര്‍ പറഞ്ഞു. സംസ്​ഥാനത്ത് വലിയ അളവില്‍ കോവിഡ് വാക്സിന്‍ വരുമ്ബോള്‍ അവ സൂക്ഷിക്കാനുള്ള സംഭരണിയായും ഇത് പ്രവര്‍ത്തിക്കും.