ന്യൂഡല്ഹി: കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനെതിരായ പരാതി വിദേശകാര്യ ചീഫ് വിജിലന്സ് ഓഫീസര് അന്വേഷിക്കും.

ലോക് താന്ത്രിക് യുവ ജനതാദള് ദേശീയ പ്രസിഡന്റ് സലിം മടവൂരിന്റെ പരാതിയിലാണ് നടപടി. കേന്ദ്ര വിജിലന്സ് കമ്മീഷന്റേതാണ് നിര്ദേശം

അബുദാബിയില് നടന്ന കോണ്ഫറന്സില് പിആര് ഏജന്സിയുടെ ഭാഗമായ യുവതിയെ പങ്കെടുപ്പിച്ചതിനെതിരെയാണ് പരാതി. പ്രോട്ടോക്കോള് ലംഘനമുണ്ടെന്ന് കാണിച്ച്‌ നേരത്തെ പ്രധാനമന്ത്രിക്ക് കൊടുത്ത പരാതി തള്ളിയിരുന്നു.