തി​രു​വ​ന​ന്ത​പു​രം: അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്ര മേ​ള​യു​ടെ ആ​ദ്യ​ഘ​ട്ടം തി​രു​വ​ന​ന്ത​പു​ര​ത്ത് ബു​ധ​നാ​ഴ്ച നടക്കാനിരിക്കേ ​ മേ​ള​യ്ക്കാ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്ത 20 പേ​ര്‍​ക്ക് കോ​വി‍​ഡ് സ്ഥി​രീ​ക​രി​ച്ചു. ടാ​ഗോ​ര്‍ തീ​യ​റ്റ​റി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. 1,500 പേ​രി​ലാ​ണ് കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

ബു​ധ​നാ​ഴ്ച കൂ​ടി ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഡെ​ലി​ഗേ​റ്റു​ക​ള്‍​ക്ക് കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്ക് അ​വ​സ​ര​മു​ണ്ടാ​വും. അ​തി​നുശേ​ഷം എ​ത്തു​ന്ന ഡെ​ലി​ഗേ​റ്റു​ക​ള്‍ സ്വ​ന്തം നി​ല​യി​ല്‍ കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തേ​ണ്ടി വ​രും. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ചാ​ണ് ഇ​ക്കു​റി ച​ല​ച്ചി​ത്ര​മേ​ള ന​ട​ക്കു​ന്ന​ത്.