തിരുവനന്തപുരം: സ‍ര്‍ക്കാര്‍ ജീവനക്കാരുടെ സൂചന പണിമുടക്ക് നാളെ നടക്കും. സംസ്ഥാന സര്‍ക്കാര്‍ പണിമുടക്കിനെ നേരിടാന്‍ ഡയസ് നോണ്‍ ബാധകമാക്കി. ഇതോടെ നാളെ പണിമുടക്കിന് ഭാഗമാകുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ശമ്ബളം ലഭിക്കില്ല.

അധ്യാപകരും സര്‍ക്കാര്‍ ജീവനക്കാരുമാണ് നാളെ സൂചനാ പണിമുടക്ക് നടത്തുന്നത്. ശമ്ബള പരിഷ്കരണത്തിലെ അപാകതകള്‍ക്ക് എതിരെയാണ് പണിമുടക്ക്. പി.മോഹന്‍ദാസ് അധ്യക്ഷനായ ശമ്ബളപരിഷ്കരണ കമ്മീഷന്‍ കഴിഞ്ഞ ആഴ്ചയാണ് സ‍ര്‍ക്കാരിന് റിപ്പോര്‍ട്ട് സമ‍ര്‍പ്പിച്ചത്. 25000-ആയി സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ കുറഞ്ഞ ശമ്ബളം ഉയര്‍ത്തണമെന്ന് കമ്മീഷന്‍ ശുപാര്‍ശ ചെയ്തിരുന്നു.