കുവൈറ്റ് സിറ്റി: കുവൈറ്റില്‍ കൊവിഡ് ബാധിതരുടെ എണ്ണം 172,996 ആയി. ഇന്ന് 1,002 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പുതിയതായി ആറു മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 975 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 591 പേര്‍ കുവൈറ്റില്‍ കൊവിഡ് മുക്തരായി.

ഇതുവരെ 162,711 പേരുടെ രോഗം ഭേദമായിട്ടുണ്ട്. 9,310 പേര്‍ നിലവില്‍ ചികിത്സയിലാണ്. ഇതില്‍ 96 പേരുടെ നില ഗുരുതരമാണ്. പുതിയതായി 10,271 പേര്‍ക്ക് കൊവിഡ് പരിശോധന നടത്തി. ഇതുവരെ ആകെ 1,618,576 പരിശോധനകള്‍ കുവൈറ്റില്‍ നടത്തിയിട്ടുണ്ട്.