കോവിഡ് വാക്സീന്‍ കുത്തിവെയ്പ് ഇന്ത്യയില്‍ അതിവേഗം പുരോഗമിക്കുന്നു. 24 ദിവസം കൊണ്ട് രാജ്യത്ത് 60 ലക്ഷത്തിലധികം പേര്‍ക്ക് വാക്സീന്‍ നല്‍കി.
60 ലക്ഷം പേര്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ അമേരിക്ക 26 ദിവസങ്ങളെടുത്തെന്നും ബ്രിട്ടണ്‍ 46 ദിവസമെടുത്തെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അഡീഷണല്‍ സെക്രട്ടറി മനോഹര്‍ അഗ്നാനി അറിയിച്ചു.
54,12,270 ആരോഗ്യപ്രവര്‍ത്തകരും 6,23,390 മുന്‍നിര പ്രവര്‍ത്തകരും വാക്‌സിന്‍ സ്വീകരിച്ചതായും അദ്ദേഹം വ്യക്തമാക്കി. ഫെബ്രുവരി 2 മുതല്‍ ഫെബ്രുവരി 8 വൈകുന്നേരം 6 മണിവരെയുള്ള കണക്കുകളാണിത്.
വാക്‌സിനേഷനെ തുടര്‍ന്നുള്ള ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് 29 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 19 പേര്‍ ഡിസ്ചാര്‍ജ് ആയി. ഒരാള്‍ ഇപ്പോഴും ആശുപത്രിയില്‍ തുടരുകയാണ്.
കഴിഞ്ഞ 24 മണിക്കൂറിനിടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരില്‍ ഒരാള്‍ കേരളത്തില്‍ നിന്നുള്ളയാളാണ്. വാക്‌സിന്‍ സ്വീകരിച്ചവരുടെ 0.0005% മാത്രമാണ് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടത്.