കൊച്ചി:വെള്ളം, ക്യാപ്റ്റന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം പ്രജേഷ് സെന്‍-ജയസൂര്യ കൂട്ടുകെട്ട് വീണ്ടും. പ്രജേഷ് സെന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ മഞ്ജു വാരിയറാണ് നായികയായി എത്തുന്നത്.

ഇതാദ്യമായാണ് മഞ്ജുവാരിയറും ജയസൂര്യയും ഒന്നിച്ച്‌ അഭിനയിക്കുന്നത്. ചിത്രത്തിന്റെ ചിത്രീകരണം തിരുവനന്തപുരത്ത് ആരംഭിച്ചു. യൂണിവേഴ്‌സല്‍ സിനിമാസിന്റെ ബാനറില്‍ ബി രാകേഷ് ആണ് ചിത്രം നിര്‍മിക്കുന്നത്.