കൊച്ചി: മലയാള സിനിമാ സഹസംവിധായകന്‍ ആര്‍. രാഹുലിനെ(33) തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മരടിലെ സ്വകാര്യ ഹോട്ടല്‍മുറിയില്‍ ആണ് കണ്ടെത്തിയത്. ആലപ്പുഴ തുമ്ബോളി സ്വദേശിയാണ് രാഹുല്‍. ‘ഭ്രമം’ എന്ന സിനിമയുടെ ചിത്രീകരണത്തിനായി കൊച്ചിയിലെത്തിയതായിരുന്നു. ഹോട്ടല്‍ ജീവനക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന് മരട് പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലേയ്ക്കു മാറ്റിയിട്ടുണ്ട്. പോസ്റ്റുമോര്‍ട്ടത്തിനു ശേഷമായിരിക്കും തുടര്‍ നടപടികള്‍