തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകന്‍ കെ.എം.ബഷീറിനെ വണ്ടി ഇടിച്ച്‌ കൊലപ്പെടുത്തിയ കേസ് ഇന്ന് കോടതി പരിഗണിക്കും. കുറ്റപത്രം വായിച്ചു കേള്‍പ്പിക്കാന്‍ പ്രതികളോട് നേരിട്ട് ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചു. പ്രതികളായ ശ്രീറാം വെങ്കിട്ടരാമനും വഫ ഫിറോസും കഴിഞ്ഞ പ്രാവശ്യം കേസ് പരിഗണിച്ചപ്പോള്‍ കോടതിയില്‍ ഹാജരായിട്ടുണ്ടായിരുന്നു.

കുറ്റപത്രത്തൊടൊപ്പം സമര്‍പ്പിച്ചിട്ടുള്ള സിസിടിവി ദൃശ്യങ്ങളും അനുബന്ധ രേഖകളും ആവശ്യപ്പെട്ട് ശ്രീരാം വെങ്കിട്ടരാമനും കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. ഈ അപേക്ഷയും ഇന്ന് കോടതി പരിഗണനയിലെടുക്കും. ഈ അപേക്ഷയില്‍ വിശദമായ വാദം വേണമെന്ന് ശ്രീരാം വെങ്കിട്ടരാമന്‍ ആവശ്യപ്പെട്ടാല്‍ വിചാരണ നടപടികള്‍ വീണ്ടും നീണ്ടു പോകാനാണ് സാധ്യതയുള്ളത്.