കോവിഡിനെ ഒരു രാഷ്ട്രീയപ്രചരണ ആയുധമാക്കി മാറ്റാന്‍ പിണറായി സര്‍ക്കാര്‍ ശ്രമിച്ചെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോവിഡ് പ്രതിരോധത്തിന്റെ പേരില്‍ കാണിക്കുന്നത് ജനവഞ്ചനയാണ്. നവംബര്‍ ഒന്നിന് വഞ്ചനാ ദിനം ആചരിക്കുമെന്നും ചെന്നിത്തല ഫേസ്ബുക്ക് കുറിപ്പിലൂടെ അറയിച്ചു.
വേണ്ട മുന്‍കരുതല്‍ എടുക്കാതെ, ഉള്ള സമയം പരസ്യകോലാഹലങ്ങള്‍ക്കു ഇടം കൊടുത്ത സര്‍ക്കാര്‍, പ്രതിസന്ധി ഘട്ടത്തില്‍ ഒന്നും ചെയ്യാനാവാതെ നിന്ന് നട്ടം തിരിയുകയാണ്. വ്യാജ പ്രചാരണങ്ങളില്‍ അഭിരമിക്കാതെ സര്‍ക്കാര്‍ സത്യസന്ധമായി ഇടപെട്ടിരുന്നുവെങ്കില്‍ ഈ ദുരിതം വലിയൊരു അളവ് വരെ കുറയ്ക്കാമായിരുന്നുവെന്നും ചെന്നിത്തല ആരോപിച്ചു.