തീവ്രവാദികളെ നേരിടാന്‍ കര്‍ണാടകയില്‍ ഇനി വനിതാ ഗരുഡ സേനയും. 16 പെണ്‍കുട്ടികളുടെ സംഘത്തെയാണ് കര്‍ണാടക പോലീസ് തയ്യാറാക്കുന്നത്.ആയുധങ്ങള്‍ മികച്ച രീതിയില്‍ കൈകാര്യം ചെയ്യാനുളള വൈദഗ്ധ്യം നല്‍കുന്നതിന് പുറമേ ഭീകരരെ നേരിടാനും ഷൂട്ടിംഗിനുമുളള പരിശീലനവുമാണ് പ്രധാനമായും നല്‍കുന്നത്.

ഗരുഡയിലെ സ്‌പെഷല്‍ ഓപ്പറേഷന്‍സിന് നിയോഗിക്കപ്പെടുന്ന സംഘത്തില്‍ നിന്നടക്കമുളള പരിശീലനം ഇവര്‍ക്ക് ലഭ്യമാക്കും. ബംഗളൂരുവിലെ കൗണ്ടര്‍ ടെററിസം സെന്ററിലാണ് പരിശീലനം പുരോഗമിക്കുന്നത്. എസ്പി എംഎല്‍ മാധുര വീണയുടെ നേതൃത്വത്തിലായിരുന്നു പരിശീലനം.