ഉത്തരാഖണ്ഡിലെ പ്രളയ മേഖലയില്‍ രക്ഷാപ്രവര്‍ത്തനം ഇന്നും തുടരും. കൂടുതല്‍ സംഘങ്ങള്‍ ഇന്ന് സ്ഥലത്തെ തെരച്ചിലിനെത്തും. അണക്കെട്ടിലെ രണ്ടാമത്തെ sണലില്‍ രാത്രി വൈകിയും തെരച്ചില്‍ നടത്തിയെങ്കിലും ജലനിരപ്പ് ഉയര്‍ന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവച്ചു. 30 പേരോളം ഇവിടെ കുടുങ്ങി കിടക്കുന്നതായാണ് സംശയിക്കുന്നത്. 170 പേരെ കൂടെയാണ് ഇനി കണ്ടെത്താനുള്ളത്.

ച​മോ​ലി ജി​ല്ലാ ക​ള​ക്ട​ര്‍ സ്വാ​തി എ​സ്. ഭ​ദോ​ര്യ​യും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി പി. ​യ​ശ്വ​ന്ത് സിം​ഗ് ചൗ​ഹാ​നും പ്ര​ദേ​ശ​ത്ത് ക്യാ​മ്ബ് ചെ​യ്ത് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കു​ക​യാ​ണ്. നൂ​റു​ക​ണ​ക്കി​നു നാ​ട്ടു​കാ​രെ സു​ര​ക്ഷി​ത​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കു മാ​റ്റി.ദു​ര​ന്ത​മു​ണ്ടാ​യ ഉ​ട​ന്‍ ഐ​ടി​ബി​പി, എ​ന്‍​ഡി​ആ​ര്‍​എ​ഫ് സം​ഘ​ങ്ങ​ള്‍ സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചു. ക​ര-​വ്യോ​മ സേ​ന​ക​ളും ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി നെ​ത്തി. ക​ര​സേ​ന​യു​ടെ മെ​ഡി​ക്ക​ല്‍, എ​ന്‍​ജി​നി​യ​റിം​ഗ് വി​ഭാ​ഗ​വും ദു​ര​ന്ത​സ്ഥ​ല​ത്തെ​ത്തി​യി​ട്ടു​ണ്ട്.