വാഷിംഗ്ടണ്‍: ഡൊണാള്‍ഡ് ട്രംപിനെതിരായ ഇംപീച്ച്‌മെന്റ് നടപടി വേഗത്തിലാ ക്കാന്‍ യു.എസ് സെനറ്റ്. അമേരിക്കയിലെ കാപ്പിറ്റോള്‍ ആക്രമണത്തില്‍ നേതൃത്വം വഹിച്ചതിന്റെ പേരിലുള്ള നടപടിയാണ് ഇംപീച്ച്‌മെന്റിലേക്ക് എത്തിച്ചത്. അമേരിക്കന്‍ ചരിത്രത്തിലെ രണ്ടാമത്തെ ഇംപീച്ച്‌മെന്റാണ് നടക്കാന്‍ പോകുന്നത്. വരുന്ന ഒരാഴ്ചയ്ക്കുള്ളില്‍ നടപടി പൂര്‍ത്തിയാക്കാനാണ് ശ്രമം.
സെനറ്റിന്റെ ഭൂരിപക്ഷ വിഭാഗത്തിന്റെ തലവനായ ചാള്‍സ് ഷൂമറും ന്യൂനപക്ഷ വിഭാഗത്തിന്റെ തലവനായ മിച്ച് മക്കോനെല്ലും തമ്മില്‍ ഇംപീച്ച്‌മെന്റ് നടപടിക്രമങ്ങള്‍ ചര്‍ച്ച ചെയ്തു. നാളെ മുതല്‍ നടപടിക്രമങ്ങള്‍ക്ക് തുടക്കമാകുമെന്നാണ് സെനറ്റ് വൃത്തങ്ങള്‍ പറയുന്നത്. ട്രംപിനെതിരായ ആരോപണങ്ങള്‍ കൃത്യവും തെളിവുകളെല്ലാം സ്പഷ്ടവുമാണ്. അതിനാല്‍ കൂടുതല്‍ വാഗ്വാദങ്ങള്‍ക്കോ തര്‍ക്കങ്ങള്‍ക്കോ സാദ്ധ്യതയില്ലെന്നും സെനറ്റ് അംഗങ്ങള്‍ ഭരണപ്രതിപക്ഷ ഭേദമില്ലാതെ അറിയിച്ചു.
വളരെ ചുരുങ്ങിയ സമയംകൊണ്ട് ഇംപീച്ചമെന്റ് നടപടികള്‍ പൂര്‍ത്തിയാക്കാനാണ് സെനറ്റ് ഉദ്ദേശിക്കുന്നത്. ഇതിന് പി്ന്നാലെ ബൈഡന്റെ കൊറോണ പ്രതിരോധ നടപടികളുടെ പുതിയ പ്രഖ്യാപനവും നടത്തുമെന്നാണ് ഡെമോക്രാറ്റുകള്‍ തീരുമാനിച്ചിരിക്കുന്നത്.