കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി ബഹ്റൈന്‍.കോവിഡ് വര്‍ധന തടയാന്‍ ദ് നാഷനല്‍ മെഡിക്കല്‍ ടാസ്ക് ഫോഴ്സ് അടിയന്തര യോഗം ചേര്‍ന്ന് നടപടികള്‍ ശക്തമാക്കാന്‍ തീരുമാനിച്ചു. ആരോഗ്യ സുപ്രീം കൗണ്‍സില്‍ ചെയര്‍മാന്‍ ലഫ്.ജന. ഡോ. ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഉന്നയിച്ച നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ കൈക്കൊണ്ട തീരുമാനങ്ങള്‍ ഇന്നു മുതലാണ് നടപ്പാക്കുക.

20വരെ നടപടികള്‍ തുടരും. ജനങ്ങളുടെ ആരോഗ്യത്തിനു തന്നെയാണ് മുന്തിയ പരിഗണന രാജ്യം നല്‍കുന്നതെന്നും ഈ നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് കര്‍ശന ശിക്ഷ നല്‍കുമെന്നും വ്യക്തമാക്കി. കോവിഡിന്റെ വ്യാപന തോത് വിലയിരുത്തിയ ശേഷം കാലാകാലങ്ങളില്‍ യോഗം ചേര്‍ന്ന് നടപടികള്‍ പുന;പരിശോധിക്കുമെന്നും വ്യക്തമാക്കി.