ശബരിമല യുവതി പ്രവേശനത്തില്‍ സര്‍ക്കാരിന്റെ നിലപാടില്‍ മാറ്റമുണ്ടോ എന്നറിയാന്‍ പൊതുസമൂഹത്തിന് താല്പര്യമുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിശ്വാസി സമൂഹങ്ങളെയും ഭക്തജനങ്ങളെയും വേദനിപ്പിക്കുകയും കബളിപ്പിക്കുകയും ചെയ്യുന്ന നിലപാടാണ് ശബരിമല വിഷയത്തില്‍ പിണറായി വിജയന്‍ സ്വീകരിച്ചു പോന്നത്. ആ നിലപാടില്‍ മാറ്റമുണ്ടോ എന്നാണ് പിണറായി വ്യക്തമാക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

ശബരിമല വിഷയത്തില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അവതരിപ്പിച്ച കരട് ബില്ല് മികച്ചതാണ്. അത്‌ യു ഡി എഫ് കൂടുതല്‍ ചര്‍ച്ച ചെയ്ത് അന്തിമ രൂപമുണ്ടാക്കും. ലോക്സഭയില്‍ എന്‍ കെ പ്രേമചന്ദ്രന്‍ അവതരിപ്പിക്കുകയും നിയമസഭയില്‍ എം വിന്‍സെന്‍്റ് അവതരിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ സ്പീക്കര്‍ അനുമതി നിഷേധിക്കുകയും ചെയ്തതാണ് ഈ കരട് ബില്ല്. യു ഡി എഫ് അധികാരത്തിലെത്തുമ്ബോള്‍ ഇത് നിയമമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഘടക കക്ഷികളോടുള്ള മുഖ്യമന്ത്രിയുടെയും തങ്ങളുടെയും നിലപാടുകളിലുള്ള വ്യത്യാസം മനസ്സിലാക്കാന്‍ എന്‍ സി പിയോടുള്ള പ്രതികരണം പരിശോധിച്ചാല്‍ മതിഎന്നും അദ്ദേഹം പറഞ്ഞു. എന്‍ സി പി ദേശീയ ജനറല്‍ സെക്രട്ടറിയ്ക്ക് സംസാരിക്കാന്‍ മുഖ്യമന്ത്രി സമയം അനുവദിച്ചില്ല. ഘടകകക്ഷി നേതാക്കളെ അങ്ങോട്ട്‌ പോയി കാണുന്നതാണ് കോണ്‍ഗ്രസ്‌ പുലര്‍ത്തുന്ന സമീപനംമെന്നും അദ്ദേഹത്തെ പറഞ്ഞു.