ന്യൂഡല്‍ഹി: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയില്‍ മഞ്ഞുമല തകര്‍ന്നതിനെ തുടര്‍ന്നുണ്ടായ ദുരന്തത്തെ സംബന്ധിച്ച്‌​ നിരന്തരം നിരീക്ഷിച്ച്‌​ കൊണ്ടിരിക്കുകയാണെന്ന്​​ പ്രാധനാമന്ത്രി നരേന്ദ്ര മോദി.

‘ഉത്തരാഖണ്ഡിലെ നിര്‍ഭാഗ്യകരമായ സാഹചര്യം നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യയൊ​ട്ടാകെ ഉത്തരാഖണ്ഡിനൊപ്പം നില്‍ക്കുന്നു. എല്ലാവരുടെയും സുരക്ഷക്കായി രാജ്യം പ്രാര്‍ഥിക്കുകയാണ്​’ -പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. ഉന്നത ഉദ്യോഗസ്​ഥരോട്​ നിരന്തരം സംസാരിക്കുകയും സുരക്ഷ സേനയ​ുടെ വിന്യാസം, രക്ഷാപ്രവര്‍ത്തനം, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ എന്നിവയെക്കുറിച്ച്‌​ വിവരങ്ങള്‍ തേടിയതായും അദ്ദേഹം പറഞ്ഞു.