വെമ്പായത്ത്‌ പാറയുടെ മുകളില്‍ നിന്നും വീണ്തൊഴിലാളി മരിച്ചു.

കരിങ്കല്‍ ക്വാറിയിലെ പാറയുടെ മുകളില്‍ നിന്നും വീണ് തമിഴ്‌നാട് സ്വദേശിയായ തൊഴിലാളി മരിച്ചു. കന്യാകുമാരി വേങ്കല്ലൂര്‍ റിംഗര്‍ കോവൈ സ്ട്രീറ്റില്‍ ആനന്ദ നാടാരുടെ മകന്‍ ജോര്‍ജ്ജ്(48)ആണ് മരിച്ചത്. ശനിയാഴ്ച്ച രാവിലെ 11മണിയോടെ തിരുവനന്തപുരം വെമ്പായത്തിന് സമീപം തേക്കട ചീരാണിക്കരയിലുള്ള ഗണപതി മെറ്റല്‍സ് എന്ന ക്വാറിയില്‍ വച്ചായിരുന്നു സംഭവം. പാറ പൊട്ടിക്കുന്നതിനായി വെടി മരുന്നു നിറയ്ക്കാന്‍ കംപ്രസ്സര്‍ ഉപയോഗിച്ച് കുഴി എടുക്കുന്നതിനിടെ പാറയുടെ മുകളില്‍ നി്ന്നും 20 അടി താഴ്ചയിലേക്ക് വീഴുകയായിരുന്നു. ഉടന്‍ തന്നെ ക്വാറിയിലെ മറ്റു ജീവനക്കാര്‍ ചേര്‍ന്ന് ഇയാളെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍് പ്രവേശിപ്പിച്ചുവെങ്കിലും താമസിയാതെ മരണമടയുകയായിരുന്നു. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ വട്ടപ്പാറ പോലീസ് കേസെടുത്തു

Leave a Reply