ഉരുള്‍പൊട്ടല്‍ ഭീഷണി ;വെള്ളുമണ്ണടിയില്‍ ഇരുപതോളം കുടുംബങ്ങളെ മാറ്റി

തിരുവനന്തപുരം വെഞ്ഞാറമൂട്‌ വെള്ളുമണ്ണടിക്ക് സമീപം ഉരുള്‍പൊട്ടല്‍ ഭീഷണിയെ തുടര്‍ന്ന് ഇരുപതോളം കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു.വെള്ളുമണ്ണടിക്ക് സ്‌കൂളിനു സമീപത്തെ   ഒരുകുന്നിന്‍ മുകളില്‍ നിന്നും   അസാധാരാണ ശബ്ദവും പ്രകമ്പനവും പുറത്തുവന്നതും നാട്ടുകാര്‍ പരിഭ്രാന്തരായതും.

തുടര്‍ന്ന  നാട്ടുകാര്‍് വിവരമറിയിച്ചതിനെ തുടര്‍ന്ന് ഡി.കെ. മുരളി എം.എല്‍.എ. യും ജിയോളജി വകുപ്പ് ഉദ്ദോയാദസ്ഥരും എത്തുകയായിരുന്നു. ജില്ലാ ജിയോളജിസ്റ്റ് വിനോദ്, അസിസ്റ്റന്റ് ജിയോളജിസ്റ്റ് വീണാ വീണാ നായര്‍ എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും പരിഭ്രമിക്കത്തക്കതായി ഒന്നും കണ്ടെത്താനായിയില്ല. എങ്കിലും സമീപത്തെ കുന്നിനു സമീപം വെള്ളം കെട്ടി നില്ക്കുന്നതിനാല്‍ മുന്‍കരുതലെന്ന നിലയില്‍ പ്രദേശത്തെ ഇരുപതോം കുടുംബങ്ങള്‍നിന്നായി ല 50ഓളം പേരെ സമീപത്തെ സ്‌കൂളുകളിലേക്ക് മാറ്റി പാര്‍പ്പിക്കുകയുമായിരുന്നു. മഴ കുറയുന്നതു വരെ ക്യാമ്പില്‍ തുടരാന്‍ നിര്‍ദ്ദേശിക്കുകുയും ചെയ്തു.

Leave a Reply