ബൈക്കപകടത്തില്‍ യുവാവ് മരിച്ചു

ബൈക്കപകടത്തില്‍ യുവാവ് മരിച്ചു.ബൈക്ക് യാത്രികനായ മുക്കുന്നൂര്‍ കണ്ണന്‍ വിളാകത്ത് ആര്‍.ജി. ഭവനില്‍ രവീന്ദന്‍-ഗീതാകുമാരി ദമ്പതികളുടെ മകന്‍  രാഹുല്‍(21)(മുത്തു)ആണ് മരിച്ചത്.

രാവിലെ 8.40ന് എം.സി. റോഡില്‍ പിരപ്പന്‍കോടിനു സമീപം മഞ്ചാടിമൂട്ടില്‍ വച്ചായിരുന്നു അപകടം. തിരുവനന്തപരുരത്തു നിന്നും കിളിമാനൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ബസ്സും എതിര്‍ ദിശയില്‍ സഞ്ചരിക്കുകയായിരുന്ന ബൈക്കും തമ്മിള്‍ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ സാരമായി പരിക്കേറ്റ രാഹുലിനെ നാട്ടുകാര്‍ കന്യാകുളങ്ങര സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെത്തിച്ച് പ്രഥമ ശുശ്രൂഷകള്‍ നല്കിയ ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും താമസിയാതെ മരണമടയുകയായിരുന്നു. സംഭവത്തില്‍ കേസെടുത്ത വെഞ്ഞാറമൂട് പോലീസ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്കി. സഹോദരി രേവതി.

Leave a Reply