പള്ളിയില്‍ പോയ 17 കാരിയുമായി 21 കാരന്‍ ഒളിച്ചോടി ; 23 ദിവസം കാട്ടില്‍ കഴിഞ്ഞ ഇവരെ നാട്ടുകാര്‍ പിടികൂടി

യുവതിയുമായി ഒളിച്ചോടിയ യുവാവിനെയും യുവതിയെയും 23 ദിവസത്തെ തെരച്ചിലിന് ശേഷം കാട്ടില്‍ നിന്നും കണ്ടെത്തി. കാടിനുള്ളില്‍ കായ്കനികളും ഫലങ്ങളും ഭക്ഷിച്ച് ജീവിച്ചിരുന്ന ഇവര്‍ കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി പോലീസിന്റെ കണ്ണില്‍പെടുകയും ഓടി രക്ഷപ്പെടുകയും പിന്നീട് നാട്ടുകാരുടെ പിടിയില്‍ പെടുകയുമായിരുന്നു. സിനിമാക്കഥയെ വെല്ലുന്ന സംഭവത്തില്‍ മൂന്നാഴ്ച വനത്തില്‍ ഒളിവില്‍ കഴിഞ്ഞ 21 കാരന്‍ ജോര്‍ജ്ജും 17 വയസ്സുകാരിയായ പെണ്‍കുട്ടിയുമാണ് ഒടുവില്‍ നാട്ടുകാരുടെ പിടിയില്‍ പെട്ടത്. ജനുവരി ആറിനായിരുന്നു ഇരുവരും ഒളിച്ചോടിയത്. കുമളി സ്വദേശിനിയായ പെണ്‍കുട്ടിയെ പള്ളിയില്‍ പോകുന്നവഴിക്ക് ജോര്‍ജ്ജ് വിളിച്ചുകൊണ്ടു പോകുകയായിരുന്നു. തുടര്‍ന്ന് ഇലവീഴാപ്പൂഞ്ചിറയിലെ വനത്തിനുള്ളില്‍ ഇരുവരും ഒളിച്ചു കഴിയുന്നതായി കണ്ടെത്തിയ നാട്ടുകാര്‍ പോലീസിന് വിവരം നല്‍കുകയായിരുന്നു. തുടര്‍ന്ന് പോലീസ് എത്തി സംഘത്തെ തെരയുന്നതിനിടയില്‍ ഇവര്‍ പോലീസിന്…

"പള്ളിയില്‍ പോയ 17 കാരിയുമായി 21 കാരന്‍ ഒളിച്ചോടി ; 23 ദിവസം കാട്ടില്‍ കഴിഞ്ഞ ഇവരെ നാട്ടുകാര്‍ പിടികൂടി"

വെഞ്ഞാറമൂട് കെ എസ് ആര്‍ ടിസി ഡിപ്പോയില്‍ സംഘര്‍ഷം ;ചേരി തിരിഞ്ഞ് വിദ്യാര്‍ത്ഥികളുടെ തമ്മിലടി

വെഞ്ഞാറമൂട്കെ .എസ്.ആര്‍.ടി.സി. ഡിപ്പോയില്‍ വിദ്യാര്‍ത്ഥികള്‍ ചേരി തിരിഞ്ഞ് തമ്മിലടിച്ചു. പിടിച്ചു മാറ്റാന്‍ ചെന്ന ഡിപ്പോ ജീവനക്കാരെ തമ്മിലടിച്ചു കൊണ്ടിരുന്നവര്‍ ഒറ്റക്കെട്ടായി മര്‍ദ്ദിച്ചു. എ.ടി.ഒ. ഉല്‌പ്പെടെ നാലു ജീവനക്കാര്‍ക്ക് പരിക്ക് . സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് വിദ്യാര്‍ത്ഥികള്‍ കസ്റ്റഡിയില്‍. എ.ടി.ഒ. വി.എം.ഷിജു, ഡ്രൈവര്‍മാരായ ഷിബു, സുന്ദരേശന്‍, കണ്ടക്ടര്‍ എസ്. കെ. സിംഗ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്നലെ വൈകിട്ട് നാലര മണിയോടെ സ്‌കൂള്‍ വിട്ടെത്തിയ വെഞ്ഞാറമൂട് ഗവര്‍മ്മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലായിരുന്നു സംഘര്‍ഷം. ബഹളം കേട്ട് എത്തിയ ജീവനക്കാര്‍ പിടിച്ചു മാറ്റാന്‍ ശ്രമിക്കുന്നതിനിടെ വിദ്യാര്‍ത്ഥികള്‍ ഒറ്റക്കെട്ടായി മര്‍ദ്ദിക്കുകയാണുണ്ടായത്. സംഭവം അറിഞ്ഞ് വെഞ്ഞാറമൂട് പോലീസ് സ്ഥലത്തെത്തി അഞ്ച് വിദ്യാര്‍ത്ഥികളെ കസ്റ്റഡിയിലെടുത്തു. മറ്റുള്ളവര്‍ ഓടി രക്ഷപ്പെട്ടു. പരിക്കേറ്റ ജീവനക്കാരെ…

"വെഞ്ഞാറമൂട് കെ എസ് ആര്‍ ടിസി ഡിപ്പോയില്‍ സംഘര്‍ഷം ;ചേരി തിരിഞ്ഞ് വിദ്യാര്‍ത്ഥികളുടെ തമ്മിലടി"

മുമ്പായിരുന്നെങ്കില്‍ ഏതാ ഈ ചരക്കെന്നു ചോദിക്കും, ഇപ്പൊ ഏതാ ഈ കുട്ടൂസെന്നായി

അടുത്തകാലത്തായി ഫേസ്ബുക്കില്‍ പതിവായ വിളിപ്പേരാണ് കുട്ടൂസ്. ഈ വിളിക്കെതിരെ സരിത അനൂപ് എന്ന യുവതിയുടെ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഏതൊരു രംഗത്തെയും കഴിവും പ്രാഗത്ഭ്യവും തെളിയിച്ച സ്ത്രീകളെ സൗന്ദര്യം മാത്രം നോക്കി വിളിക്കുന്ന ‘കുട്ടൂസ്’ പ്രയോഗം അങ്ങേയറ്റം വിവേചനപരമാണെന്ന് യുവതി തുറന്നടിക്കുന്നത്. മുന്നേ ആയിരുനെങ്കില്‍ ഏതാ ഈ ചരക്കെന്നു ചോദിക്കുമായിരുന്നു. ഇപ്പൊ മലയാളി പ്രബുദ്ധരായി. ചരക്കെന്നു പറയില്ല, സ്ത്രീകളെ അപമാനിക്കലാവുമത്രേ. അപ്പൊ എളുപ്പമുണ്ട്, കുട്ടൂസ് എന്ന് വിളിച്ചാല്‍, സ്‌നേഹത്തോടെ ഉള്ള വിളിയായി,നമ്മുടെ സ്വന്തം എന്ന ഫീലാണത്രെ ൊ.- സരിതഫേസ്ബുക്കില്‍ കുറിച്ചു. സരിതയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം; ഫേസ്ബുകിലെ ഏറ്റവും അരോചകരമായ ഒരു ട്രെണ്ട് ആണ് ഈ കുട്ടൂസ് വിളി. ഏതൊരു രംഗത്തെയും കഴിവും…

"മുമ്പായിരുന്നെങ്കില്‍ ഏതാ ഈ ചരക്കെന്നു ചോദിക്കും, ഇപ്പൊ ഏതാ ഈ കുട്ടൂസെന്നായി"

ചൈത്ര റെയ്ഡ് നടത്തിയത് പബ്ലിസിറ്റിക്ക് വേണ്ടി;എഎ.റഹീം

ചൈത്ര തെരേസ ജോണ്‍ പ്രശസ്തിക്കു വേണ്ടിയാണ്സിപിഎം തിരുവനന്തപുരം ജില്ലാ കമ്മറ്റി ഓഫീസ് റെയ്ഡ് ചെയ്യാന്‍ എത്തിയതെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എഎ.റഹീം. ഇതിനു പിന്നില്‍ പി ആര്‍ ബുദ്ധിയാണെന്നും റഹീം ആരോപിച്ചു. പ്രതിയെ പിടിക്കണമെന്ന ഉദ്ദേശം അവര്‍ക്കില്ലായിരുന്നു. ഷോ ഓഫിന് വേണ്ടി മാത്രമാണ് അവര്‍ പാര്‍ട്ടി ഓഫീസില്‍ എത്തിയതെന്നും ഇതിനു പിന്നില്‍ പി ആര്‍ ബുദ്ധി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ‘ഉത്തമ ബോധ്യമുണ്ടായാലേ കയറാന്‍ പാടുള്ളൂ. ഉത്തമ ബോധ്യമുണ്ടെന്ന് ഉറപ്പുണ്ടെങ്കിൽ അടച്ചിട്ട മുറി തുറന്നു നോക്കണ്ടേ. പ്രതിയെ പിടിക്കണമെന്ന ഇന്റന്‍ഷന്‍ അവര്‍ക്കില്ല. അവര്‍ ഷോ ഓഫിന് വേണ്ടി മാത്രം ചെയ്തതാണ് ഇത്. ഒരു മാധ്യമസ്ഥപാനം 16 വാര്‍ത്തകള്‍ തുടര്‍ച്ചയായി നല്‍കുകയാണ്. കൃത്യമായ പി.ആര്‍ വര്‍ക്ക് നടന്നിട്ടുണ്ട്.…

"ചൈത്ര റെയ്ഡ് നടത്തിയത് പബ്ലിസിറ്റിക്ക് വേണ്ടി;എഎ.റഹീം"

തൃശൂരിൽ പാപ്പാനെ ആനകുത്തിക്കൊന്നു

എഴുന്നള്ളിപ്പിനെത്തിച്ച ആനയുടെ അക്രമണത്തില്‍ പാപ്പാന്‍ മരിച്ചു. തൃശൂര്‍ മറ്റാപുറത്താണ് സംഭവം. കൊണ്ടാഴി സ്വദേശി ബാബുരാജാണ് മരിച്ചത്. തൃശൂർ: വനം വകുപ്പിന്‍റെ മുന്നറിയിപ്പ് തള്ളി എഴുന്നള്ളിപ്പിനെത്തിച്ച ആനയുടെ അക്രമണത്തില്‍ പാപ്പാന്‍ മരിച്ചു. തൃശൂര്‍ മറ്റാപുറത്താണ് സംഭവം. കൊണ്ടാഴി സ്വദേശി ബാബുരാജാണ് മരിച്ചത്. രണ്ടാം പാപ്പാന്‍ ജിനീഷ് പരിക്കുകളോടെ ആശുപത്രിയിലാണ്. കുട്ടിശങ്കരന്‍റെ അക്രമണത്തില്‍ കൊല്ലപ്പെടുന്ന പത്താമത്തെയാളാണ് ബാബുരാജ്.മദപ്പാട് കാലമായതിനാല്‍ കുട്ടിശങ്കരനെ എഴുന്നള്ളിപ്പില്‍ പങ്കെടുപ്പിക്കരുതെന്ന് കഴിഞ്ഞ ഡിംസബറില്‍ വനംവകുപ്പ് ആനയുടെ ഉടമസ്ഥനായ ചാള്‍സ് എന്നയാള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍, ഈ വിലക്കുകള്‍ മറികടന്ന് ആനയെ തുടര്‍ച്ചയായി എഴുന്നള്ളിപ്പുകള്‍ക്ക് അയക്കുകയായിരുന്നു. കഴിഞ്ഞ ദിവസം കല്ലേറ്റുംകരക്ക് സമീപം ആളൂരില്‍ എടത്താടന്‍ മുത്തപ്പന്‍ ഭഗവതി ക്ഷേത്രത്തിലെ എഴുന്നള്ളിപ്പിന് ശേഷം വെള്ളിയാഴ്ച തൈക്കാട്ടുശേരിയിലും കുട്ടിശങ്കരനെ എഴുന്നള്ളിച്ചു.…

"തൃശൂരിൽ പാപ്പാനെ ആനകുത്തിക്കൊന്നു"

മരുമകളുമായി അവിഹിത ബന്ധം;എഴുപതുകാരനെ ബന്ധുക്കൾ കുത്തിക്കൊന്നു

മരുമകളുമായി അവിഹിത ബന്ധമെന്നാരോപിച്ച് എഴുപതുകാരനെ ബന്ധുക്കൾ കുത്തിക്കൊന്നു. ചെന്നൈയിലെ ജെജെ നഗറില്‍ തിങ്കളാഴ്ചയാണ് യേശുരാജന്‍ എന്നയാളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. യേശുരാജന് മകന്റെ ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു കൊല. അയൽവാസികൾ പൊലീസിൽ പരാതിപ്പെട്ടതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. അമ്പത്തൂരിൽ വര്‍ക്ക്‌ഷോപ്പ് നടത്തി വരുന്നയാളാണ് യേശുരാജന്‍. ഭാര്യ കലയ്ക്കും മകനും മകന്റെ ഭാര്യ റൂബി (28) യ്ക്കുമൊപ്പമായിരുന്നു ഇയാളുടെ താമസം. യേശുരാജന്‍ തന്റെ പേരിലുള്ള സ്വത്തുക്കളെല്ലാം റൂബിയുടെ പേരിൽ എഴുതി വെച്ചു. ഇക്കാര്യം അറിഞ്ഞ ഭാര്യ കല വിവരം സഹോദരന്‍ ഗോപാലിനോട് പറയുകയായിരുന്നു. സ്വത്തുക്കള്‍ കൈവിട്ടുപോകുമെന്ന് കരുതിയ കലയും ഗോപാലും യേശുരാജനെ കൊലപ്പെടുത്താനുള്ള പദ്ധതികൾ ആസൂത്രണം ചെയ്തു. ഇതിനായി സഹോദരി ഡൈസി, മകള്‍ ജെന്നിഫര്‍ മകളുടെ…

"മരുമകളുമായി അവിഹിത ബന്ധം;എഴുപതുകാരനെ ബന്ധുക്കൾ കുത്തിക്കൊന്നു"

കോലിയക്കോട്ട് നിന്നും കാണാതായ സപ്ലൈകോ ജീവനക്കാരനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി.

തിരുവനന്തപുരം കോലിയക്കോട കാഞ്ഞാംപാറ നിന്നും കാണാതായ സപ്ലൈകോ ജീവനക്കാരനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി.ചെങ്ങന്നൂര്‍ ബുധനൂര്‍ മാവേലി സ്‌റ്റോര്‍ മാനേജര്‍ കോലിയക്കോട്, കാഞ്ഞാംപാറ ശാലീനത്തില്‍ ജയന്‍ (47) നെയാണ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ പറവൂര്‍ സ്‌റ്റേഷന്‍ പരിധിയില്‍ റെയില്‍വേ ട്രാക്കില്‍ കണ്ടെത്തിയത്.ബുധനാഴ്ച രാവിലെ ടൂവീലര്‍ കഴക്കൂട്ടം റയില്‍വ്വേ സ്‌റ്റേഷനില്‍ വച്ചശേഷം ട്രെയിനില്‍ കയറിപ്പോയ ജയന്‍ ജോലി കഴിഞ്ഞ് വീട്ടില്‍ എത്തിയിരുന്നില്ല.എല്ലാ ദിവസവും ജോലി കഴിഞ്ഞ് മടങ്ങി വീട്ടില്‍ എത്താറുള്ള ജയന്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്നു ബന്ധുക്കള്‍ ഇയാള്‍ എത്താറുള്ള സ്ഥലങ്ങളിലെല്ലാം അന്വേഷിച്ചു.തുടര്‍ന്ന് ഇന്നലെ രാവിലെ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. പോലീസ് വയര്‍ലസിലൂടെ സന്ദേശം കൈമാറിയതിന്റെ അടിസ്ഥാനത്തില്‍ പറവൂര്‍ സ്‌റ്റേഷനില്‍ നിന്നും റയില്‍വെ ട്രാക്കാക്കില്‍…

"കോലിയക്കോട്ട് നിന്നും കാണാതായ സപ്ലൈകോ ജീവനക്കാരനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി."

ഉറക്കംനടിച്ച് പോലീസ്

ഹര്‍ത്താലിന്റെ മറവില്‍ കലാപ ആഹ്വാനവുമായി സംഘപരിവാര്‍ ഗ്രൂപ്പുകള്‍. ആയുധമെടുക്കാനും ആഹ്വാനം .ഉറക്കംനടിച്ച് പോലീസ്. ശബരിമല വിഷയത്തിന്റെ പേരില്‍ വ്യാഴാഴ്ച്ച നടക്കുന്ന ഹര്‍ത്താലിന്റെ മറവില്‍ വ്യാപകമായി കലപം നടത്തണമെന്നാഹ്വാനവുമായി സംഘപരിവാര്‍ ഗ്രൂപ്പുകളില്‍ പ്രചരണം. ആയുധംടുക്കണമെന്നും ,ഹിന്ദുവിന്റെ ശക്തി കാട്ടണമെന്നും ,അടിച്ചുപൊള്ളിക്കണ്ണം ഒരണ്ണം പുറത്ത് ഇറങ്ങരുതെന്നും ,മാര്‍ക്സ്റ്റ് പാര്‍ട്ടി ഓഫീസ് തകര്‍ക്കണമെന്നൊക്കൈയാണ് നിര്‍ദ്ദേശങ്ങള്‍. നാളെ കട തുറന്നാല്‍ പിന്നെ തുറക്കാന്‍ ആ കട ഉണ്ടാവരുതെന്നും നിര്‍ദ്ദേശമുണ്ട്. കടുത്ത രീതിയിലുള്ള കലാപ ഹ്വാനങ്ങളാണ് സംഘഗ്രൂപ്പുകളില്‍ നടക്കുന്നത്.അന്യമതസ്ഥരെ അടക്കം ആക്രമിക്കാനുള്ള നിര്‍ദ്ദേശങ്ങളും പലരും മുന്നോട്ട് വയ്ക്കുന്നു.ഇതൊരവസരമായി കണ്ട് മുതലെടുപ്പ് നടത്താന്‍തന്നെയാണ് സംഘപരിവാര്‍ തീരുമാനം . പ്രശനമുണ്ടായാല്‍ തങ്ങളല്ലന്നും അത് ഭക്തരുടെ വികാരം മാത്രമെന്നുമുള്ള നിലപാടാകും ബിജെപി നേത്വത്വം സ്വീകരിക്കുക. ശബരിമല വിഷയത്തില്‍…

"ഉറക്കംനടിച്ച് പോലീസ്"

കിളിമാനൂര്‍ സ്വദേശി കുവൈറ്റില്‍ നിര്യാതനായി.

കിളിമാനൂര്‍ സ്വദേശി കുവൈറ്റില്‍ നിര്യാതനായി. വെള്ളല്ലൂര്‍ ആല്‍ത്തറയില്‍ ,ആലുവിള വീട്ടില്‍ ധര്‍മ്മപുത്രന്‍ ആചാരിയുടെ മകന്‍ സുനില്‍ കുമാ(43 ആണ് കുവൈറ്റില്‍ വച്ച് മരണപ്പെട്ടത്. മൃതദേഹം ബുധന്‍ാഴ്ച്ച രാവിലെ എട്ടുമണീയോടെ വെള്ളല്ലൂരില്‍ കൊണ്ട് വന്ന് വീട്ടുവളപ്പില്‍ സംസ്‌ക്കരിക്കും. മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പ് കുവൈററില്‍ വെച്ചാണ് സുനില്‍ കുമാര്‍ മരണപ്പെട്ടത്. ഭാര്യ സുഷമ.മകന്‍ സജ്ജയ്. സഹോദരങ്ങള്‍ വേണു,മിനി

"കിളിമാനൂര്‍ സ്വദേശി കുവൈറ്റില്‍ നിര്യാതനായി."

ബൈക്കപകടത്തില്‍ യുവാവ് മരിച്ചു

ബൈക്കപകടത്തില്‍ യുവാവ് മരിച്ചു.ബൈക്ക് യാത്രികനായ മുക്കുന്നൂര്‍ കണ്ണന്‍ വിളാകത്ത് ആര്‍.ജി. ഭവനില്‍ രവീന്ദന്‍-ഗീതാകുമാരി ദമ്പതികളുടെ മകന്‍  രാഹുല്‍(21)(മുത്തു)ആണ് മരിച്ചത്. രാവിലെ 8.40ന് എം.സി. റോഡില്‍ പിരപ്പന്‍കോടിനു സമീപം മഞ്ചാടിമൂട്ടില്‍ വച്ചായിരുന്നു അപകടം. തിരുവനന്തപരുരത്തു നിന്നും കിളിമാനൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ബസ്സും എതിര്‍ ദിശയില്‍ സഞ്ചരിക്കുകയായിരുന്ന ബൈക്കും തമ്മിള്‍ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ സാരമായി പരിക്കേറ്റ രാഹുലിനെ നാട്ടുകാര്‍ കന്യാകുളങ്ങര സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെത്തിച്ച് പ്രഥമ ശുശ്രൂഷകള്‍ നല്കിയ ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും താമസിയാതെ മരണമടയുകയായിരുന്നു. സംഭവത്തില്‍ കേസെടുത്ത വെഞ്ഞാറമൂട് പോലീസ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്കി. സഹോദരി രേവതി.

"ബൈക്കപകടത്തില്‍ യുവാവ് മരിച്ചു"