സി പി ഐയില്‍ പൊട്ടിത്തെറി. കാനത്തിനെതിരെ കെ ഇ ഇസ്മായില്‍. ചാണ്ടിയുടെ റിസോള്‍ട്ടിലേക്കിലുള്ള റോഡിന് വേണ്ടി ഒത്താശ ചെയ്തത് സി പി ഐ സംസ്ഥാന ജില്ലാ നേതാക്കള്‍

സി പി ഐയില്‍ പൊട്ടിത്തെറി. കാനത്തിനെതിരെ കെ ഇ ഇസ്മായില്‍. തോമസ്ചാണ്ടിയുടെ റിസോള്‍ട്ടിലേക്ക് റോഡ് വെട്ടിയതിന് പിന്നില്‍ പാര്‍ട്ടി നേത്യത്വത്തിന് വ്യക്തമായ പങ്ക് ഉള്ളതായി വ്യക്തമാക്കിക്കൊണ്ടാണ്  സി പി ഐ നേതാവ്‌കെ ഇ ഇസ്മായില്‍ രംഗത്ത് വന്നിരിക്കുന്നത്. അദ്ദേഹത്തിന്റെ ഫെസ്ബുക്കിലൂടെയുള്ള വിശദീകരണത്തില്‍ റോഡ് നിര്‍മ്മാണത്തിന് പിന്നില്‍ സി പി ഐ നേത്യത്വത്തിന് പങ്കുള്ളതായി പരേക്ഷമായ സൂചനളാണ് ഉള്ളത് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം>

എന്റെ ഫണ്ട് അതാത് വർഷങ്ങളിൽ വിവിധ ജില്ലകളിൽ നിന്ന് കിട്ടുന്ന അപേക്ഷകൾ സംസഥാന നേതൃത്വമാണ് പരിശോധിച്ചു നൽകാറുള്ളത്, സംസ്ഥാന പാർട്ടി സെക്രട്ടറിയും രണ്ട് സ്റ്റേറ്റ് എക്സിക്യൂട്ടീവ് മെമ്പർമാരും ഉൾപ്പെടുന്നതാണ് കമ്മിറ്റി

2011 -2012 ൽ ആലപ്പുഴ ജില്ലയിൽ നിന്ന് വലിയകുളം—സീറോ ജെട്ടി റോഡ് എന്ന റോഡിനു ഫണ്ട് പാസ്സാകണം എന്ന് ആവശ്യപ്പെട്ടു ഒരു അപേക്ഷ കിട്ടിയിരുന്നു ,അതിൽ ലോക്കൽ സെക്രട്ടറി സ:അനിൽകുമാർ, മണ്‌ഡലം സെക്രട്ടറി സ:അമ്പലപ്പുഴ രാധാകൃഷ്ണൻ, ജില്ല സെക്രട്ടറി സ:ശിവരാജൻ എന്നിവരുടെ ശുപാർശകത്തോടു കൂടിയാണ് ലഭിച്ചത്, ഈ അപേക്ഷ സ:പുരുഷോത്തമൻ ( സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പർ ) ആണ് തിരുവന്തപുരത്തു നൽകിയത്,ഇതിനാണ് ഫണ്ട് അനുവദിച്ചത്

ചാണ്ടിയുടെ റിസോർട്ടിൽ ഇത് വരെ പോയിട്ടില്ല

Leave a Reply