പത്ത്മാസം പ്രായമുള്ള കുഞ്ഞുമായി മാതാവ് കിണറ്റില്‍ ചാടിമരിച്ചു. 4മാസത്തിന് ശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചു

യുവാവിനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം കല്ലറ മുതുവിള സലാ നിവാസില്‍ റിജു 31 ആണ് തൂങ്ങിമരിച്ചത്.ടെക്കനിക്കല്‍ എജുക്കേഷന്‍ വിഭാഗത്തിലെ ജീവനക്കാരനായിരുന്നു. ഇയാളുടെ ഭാര്യ അഞ്ജു (26) മകന്‍ പത്ത് മാസം പ്രായമുള്ള മാധവ് കൃഷ്ണയുമായി ഇക്കഴിഞ്ഞ ജൂലായ് 28 ന് കിണറ്റില്‍ ചാടി ആത്മഹത്യചെയ്യ്തിരുന്നു.
നാല് വര്‍ഷം മുമ്പാണ് റിജുവും അഞ്ജലിയും തമ്മിലുള്ള വിവാഹം നടന്നത്. കല്ലറ തറട്ട ഗവണ്‍മെന്റ് ആശുപത്രിയിലുള്ള കാരുണ്യ മെഡിക്കല്‍ സ്‌റ്റോറിലെ താല്‍ക്കാലിക ജീവനക്കാരിയായിരുന്നു അഞ്ജലി.
മാടങ്കാവില്‍ ആള്‍ തമാസമില്ലാത്ത അഞ്ജുവിന്റെ കുടുംബ വീട്ടിലെ കിണറിനുള്ളിലാണ് അമ്മയും കുഞ്ഞും ചാടി ആത്മഹത്യചെയ്യ്തത്. സംഭവത്തിലെ ദുഖത്തിലായിരുന്നു റിജുവെന്ന് പറയപ്പെടുന്നു. തുടര്‍ന്നുള്ള പോലീസ് അന്വോഷണത്തിലും മാധ്യമവാര്‍ത്തകളും ഇയാളെ നിരാശനാക്കിയിരുന്നതായി ബന്ധുക്കള്‍ പറയുന്നു.
അമ്മയേയും പത്ത് മാസം പ്രായമുള്ള ആണ്‍കുഞ്ഞിനേയും കിണറ്റിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍റിജുവിനും മാതാവിനും എതിരെ കൊലപാതക പ്രേരണയ്ക്കും ഗാര്‍ഹിക പീഠനത്തിനം പൊലീസ് കേസെടുത്ത് അന്വോഷണം നടത്തിവരുകയായിരുന്നു.

Leave a Reply

Your email address will not be published.