ഉറക്കംനടിച്ച് പോലീസ്

ഹര്‍ത്താലിന്റെ മറവില്‍ കലാപ ആഹ്വാനവുമായി സംഘപരിവാര്‍ ഗ്രൂപ്പുകള്‍. ആയുധമെടുക്കാനും ആഹ്വാനം .ഉറക്കംനടിച്ച് പോലീസ്.

ശബരിമല വിഷയത്തിന്റെ പേരില്‍ വ്യാഴാഴ്ച്ച നടക്കുന്ന ഹര്‍ത്താലിന്റെ മറവില്‍ വ്യാപകമായി കലപം നടത്തണമെന്നാഹ്വാനവുമായി സംഘപരിവാര്‍ ഗ്രൂപ്പുകളില്‍ പ്രചരണം. ആയുധംടുക്കണമെന്നും ,ഹിന്ദുവിന്റെ ശക്തി കാട്ടണമെന്നും ,അടിച്ചുപൊള്ളിക്കണ്ണം ഒരണ്ണം പുറത്ത് ഇറങ്ങരുതെന്നും ,മാര്‍ക്സ്റ്റ് പാര്‍ട്ടി ഓഫീസ് തകര്‍ക്കണമെന്നൊക്കൈയാണ് നിര്‍ദ്ദേശങ്ങള്‍.

നാളെ കട തുറന്നാല്‍ പിന്നെ തുറക്കാന്‍ ആ കട ഉണ്ടാവരുതെന്നും നിര്‍ദ്ദേശമുണ്ട്. കടുത്ത രീതിയിലുള്ള കലാപ ഹ്വാനങ്ങളാണ് സംഘഗ്രൂപ്പുകളില്‍ നടക്കുന്നത്.അന്യമതസ്ഥരെ അടക്കം ആക്രമിക്കാനുള്ള നിര്‍ദ്ദേശങ്ങളും പലരും മുന്നോട്ട് വയ്ക്കുന്നു.ഇതൊരവസരമായി കണ്ട് മുതലെടുപ്പ് നടത്താന്‍തന്നെയാണ് സംഘപരിവാര്‍ തീരുമാനം . പ്രശനമുണ്ടായാല്‍ തങ്ങളല്ലന്നും അത് ഭക്തരുടെ വികാരം മാത്രമെന്നുമുള്ള നിലപാടാകും ബിജെപി നേത്വത്വം സ്വീകരിക്കുക. ശബരിമല വിഷയത്തില്‍ കത്തികയറാന്‍ ഇനി ഒരവസരം ലഭിക്കില്ലന്നും ഇവര്‍കരുതുന്നു. ഏത് മാര്‍ഗ്ഗത്തിലൂടെയും ഭക്തരെന്ന് അവകാശപ്പെടുന്നവരുടെവികാരം മൂര്‍ഛിപ്പിച്ച് രാഷ്ട്രീയ നേട്ടമായി മാറ്റുക എന്നതാണ് സംഘപരിവാര്‍ തീരുമാനം. ഇന്റെലിജിന്‍സിന്റെ പേരായ്മകളും, പോലീസ്സില്‍ ഒരുവിഭാഗത്തിന്റെ നിഷ്‌ക്രിയതയും ബിജെപി മുതലെടുക്കുന്നുമുണ്ട്‌

സംഘപരിവാര്‍ ഹര്‍ത്താലിന്റെ മറവില്‍ വന്‍ അക്രമിസംഘത്തെ രംഗത്തിറക്കുമെന്നറിഞ്ഞിട്ടും പോലീസ് നിഷ്‌ക്രിയമായി തന്നെ തുടരുന്നത് സംശയം ജനിപ്പിക്കുന്നുണ്ട്‌

Leave a Reply