ശബരിമലവിഷയത്തില്‍ ഫെസ്ബുക്കിലൂടെ വെല്ലുവിളി. നേരില്‍കണ്ടപ്പോള്‍ തെരുവില്‍ കൈയ്യാങ്കളി

ശബരിമലവിഷയത്തില്‍ ഫെസ്ബുക്കിലൂടെ വെല്ലുവിളി. നേരില്‍കണ്ടപ്പോള്‍ തെരുവില്‍ കൈയ്യാങ്കളി .ഒടുവില്‍ കോണ്‍ഗ്രസ്സ്‌നേതാവും സി പി എം നേതാവും ആശുപത്രിയിലുമായി. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് നടക്കുന്ന വിവാദങ്ങളില്‍ ഇടപ്പെട്ട് ഫെസ്സ്ബുക്കിലൂടെ സംവാദം നടത്തിയ സമീപവാസികള്‍കൂടിയ കോണ്‍്ഗ്രസ്സ് നേതാവും സി പി എം നേതാവും നേരില്‍ക്ണ്ടപ്പോള്‍ തെരുവില്‍ ഏറ്റുമുട്ടി. തിരുവനന്തപുരം വെഞ്ഞാറമൂട്ടിലാണ് സംഭവം.സി പി എം പ്രവര്‍ത്തകനും കെഎസ്ഇബി വെഞ്ഞാറമൂട് യൂണിറ്റിലെ സി ഐടിയു നേതാവുമായ അജയകുമാര്‍ ആനന്തനും സമീപവാസിയും മുന്‍പഞ്ചായത്ത് മെമ്പറും കോണ്ഗ്രസ്സ് പ്രവര്ത്തനകനുമായവെഞ്ഞാറമൂട് വയ്യേറ്റ് മംഗലത്ത് വീട്ടില്‍ ഗിരീഷുമാണ് ഫെസ്ബുക്ക് പോസ്റ്റുകളെ ചൊല്ലി ഏറ്റുമുട്ടിയത്.
ഇരുവരും തമ്മില്‍ ദിവസ്സങ്ങളായ ശബരിമല വിഷയത്തില്‍ പരസ്പരം ഫെസ്ബുക്കിലൂടെ വാക്ക്‌പ്പോര് നടത്തിവരുകയായിരുന്നു. സ്ത്രീപ്രവേശനത്തെയും സര്‍ക്കാരിനെയും എതിര്‍ത്ത് ബിജെപി നിലപാടുകളെ അനുകൂലിക്കുന്നതായിരുന്നു ഗിരീഷിന്റെ കമന്റെുകള്‍. ശബരിമല വിഷയത്തില്‍ സര്‍ക്കാരിനെ അനുകൂലിച്ചുള്ള അജയകുമാറിന്റെ പോസ്‌ററുകളില്‍ ഗിരിഷിന്റെ കമന്റെുകളാണ് പിന്നീട് തെരുവില്‍ ഏറ്റുമുട്ടലിലേക്ക് വഴിമാറിയത്.ആദ്യം ആരോഗ്യപരമായ സംവാദംപീന്നീട് പരസ്പരമുള്ള പോര്‍വിളിയിലേക്ക് വഴിമാറി. കഴിഞ്ഞ ദിവസ്സം ഇരുവരും പരസ്പരംകണ്ടുമുട്ടിയതോടെ ഫെസ്ബുക്ക് പോസ്റ്റുകളെ ചൊല്ലി വാക്കേറ്റം നടക്കുകയും പിന്നീട് ഏറ്റ്മുട്ടലിലേക്ക് വഴിവയ്ക്കുകയുമായിരുന്നു. കാര്യമായി പരുക്കേറ്റ ഗിരീഷിനെകന്യാകുങ്ങര ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആരോഗ്യപരമായ സംവാദത്തിന് കഴിവില്ലാതെ അസഭ്യത്തിനും അക്രമത്തിനും മുതിര്‍ന്നത് ഗിരിഷാണെന്ന് അജയകുമാര്‍ ആരോപിച്ചു. ഇയാളും സ്വകാര്യ ആസുപത്രിയില്‍ ചികിത്സയിലാണ്. ചിത്രം പരുക്കേറ്റ ഗിരീഷ് ആശുപത്രിയില്‍

Leave a Reply