മട്ടന്‍ ബിരിയാണിയിലെ ഇറച്ചി പട്ടിയുടേയോ ?രണ്ടായിരം കിലോ പട്ടിയിറച്ചി പിടികൂടി

ചെന്നൈയില്‍നിന്ന് രണ്ടായിരത്തിഒരുന്നൂറ് കിലോ പട്ടിയിറച്ചി്. പിടികൂടി.ഉത്തരേന്ത്യന്‍ സംസ്ഥാനമായ രാജസ്ഥാനില്‍ നിന്നുമുള്ള ജോധ്പുര്‍ എക്‌സ്പ്രസിലാണ് തോലുരിഞ്ഞ് വൃത്തിയാക്കി തെര്‍മോകോള്‍ പെട്ടികളില്‍ നിറച്ച നിലയില്‍ പട്ടിയിറച്ചി കയറ്റിവിട്ടത്. ചെന്നൈ എഗ്മോര്‍ സ്‌റ്റേഷനില്‍ നിന്നാണ് സംശയ സാഹചര്യത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ പെട്ടികള്‍ പൊലീസ് പരിശോധിച്ചത്.

ആദ്യം മാട്ടിറച്ചിയാണെന്ന് കരുതിയ പൊലീസ് വിദഗ്ദ്ധരെത്തി പരിശോധിച്ചതിന് ശേഷമാണ് പട്ടിയിറച്ചിയാണെന്ന് ഉറപ്പിച്ചത്. പെട്ടികളുടെ പുറത്ത് പതിച്ചിരുന്ന വിലാസത്തിന്റെ വിവരങ്ങള്‍ ശേഖരിച്ച പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുറഞ്ഞ വിലയ്ക്ക് ബിരിയാണിയും,മറ്റ ഇറച്ചി വിഭവങ്ങളും നല്‍കുന്ന തട്ടുകടകളില്‍ ഗുണമേന്‍മ കുറഞ്ഞ ഇറച്ചി ഉപയോഗിക്കുന്നതായി പരാതികളുണ്ട്.ഇതിനായാവാം ഇവ കൊണ്ട് വന്നതെന്നാണ് സംശയം

Leave a Reply