ബസ്സും കാറും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്

: കല്ലറ മുത്തുവിളയിൽ സ്വകാര്യ ബസ്സും കാറും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്. ഇന്ന് വൈകുന്നേരം മുതുവിള അരുവിപ്പുറത്താണ് സംഭവം. കല്ലറയിൽ നിന്ന് നെടുമങ്ങാട് ഭാഗത്തേക്ക്‌ വന്ന അഫ്‌സാന ബസ്സും എതിരെ വന്ന കൊട്ടാരക്കര സ്വദേശിയുടെ കാറുമാണ് ഇടിച്ചത്. അപകടത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നെങ്കിലും എയർ ബാഗ് ഉണ്ടായിരുന്നതിനാൽ കാർ ഡ്രൈവർക്ക് ഗുരുതര പരിക്കില്ലെന്നാണ് വിവരം. ബസ് യാത്രക്കാരായ നിരവധി പേർക്ക് പരിക്കേറ്റതായും അവരെ തൊട്ടടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റിയതായും നാട്ടുകാർ അറിയിച്ചു. കാർ ഡ്രൈവർ ഉറങ്ങിപ്പോയതാവാം അപകട കാരണമെന്ന് നാട്ടുകാർ പറയുന്നു.

"ബസ്സും കാറും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്"

വെഞ്ഞാറമൂട്ടില്‍ കാറും പിക്കപ്പും കൂട്ടിയിടിച്ച് കാര്‍ യാത്രികന്‍ മരിച്ചു

വെഞ്ഞാറമൂട്ടില്‍ കാറും പിക്കപ്പും കൂട്ടിയിടിച്ച് കാര്‍ യാത്രികന്‍ മരിച്ചു.രണ്ടു പേർക്ക് ഗുരുതര പരിക്ക്.കാർ യാത്രികനായ തട്ടത്തുമല ശ്രീ ഉദയമൻകാവ് ക്ഷേത്ര ട്രസ്റ്റ് പ്രസിഡൻറ് വള്ളൂർ ആർ.ടി.ഹൗസിൽ രവീന്ദ്രൻ (60) ആണ് മരിച്ചത്, വള്ളൂർ സ്വദേശികളായ സുരേഷ് (51), മനു (33) എന്നിവർക്കാണ് പരിക്കുപറ്റിയത്.ഇന്നലെ പുലർച്ചെ 7.30 ന് ദേശീയ പാതയിൽ വെഞ്ഞാറമൂട് മുസ്ലിം ജുമാ മസ്ജിത്തിന് മുൻവശത്ത് വച്ചായിരുന്നു അപകടം. കിളിമാനൂർ ഭാഗത്തു നിന്നും വെഞ്ഞാറമൂട് ഭാഗത്തേയ്ക്ക് വരുകയായിരുന്ന കാറിൽ എതിർദിശയിൽ വരുകയായിരുന്ന പിക് അപ് നിയന്ത്രണം വിട്ട് വന്നിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻവശം പൂർണ്ണമായും തകർന്നു . ക്യാബിനുള്ളിൽ കുടുങ്ങിയവരെ പുറത്തിറക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു. വെഞ്ഞാറമൂട് ഫയർഫോഴ്സും നാട്ടുകാരും പോലീസും ഏറെ പണിപ്പെട്ടായിരുന്നു…

"വെഞ്ഞാറമൂട്ടില്‍ കാറും പിക്കപ്പും കൂട്ടിയിടിച്ച് കാര്‍ യാത്രികന്‍ മരിച്ചു"

വെഞ്ഞാറമൂട്ടില്‍ മകനൊപ്പം സ്‌ക്കൂട്ടറില്‍ വരവെ സ്വകാര്യ ബസിടിച്ച് ഗ്രഹനാഥന്‍ മരിച്ചു.മകന് ഗുരുതര പരുക്ക്

വെഞ്ഞാറമൂട്. മകനൊപ്പം സ്‌ക്കൂട്ടറില്‍ വരവെ സ്വകാര്യ ബസിടിച്ച് ഗ്രഹനാഥന്‍ മരിച്ചു. വെഞ്ഞാറമൂട് മുക്കന്നൂരിന് സമീപം രാത്രിയോടെയായിരുന്നു അപകടം. വലിയകട്ടയ്ക്കാല്‍ ഗണപതിപുരം ആനൂര്‍ വീട്ടില്‍ രവീന്ദ്രന്‍ നായര്‍65 ആണ് മരിച്ചത്. മകന്‍ കുട്ടനെന്ന് വിളിക്കുന്ന രതീഷ് 25ന് സാരമായി പരുക്കേറ്റു. ആറ്റിങ്ങല്‍ ഭാഗത്ത് നിന്നും വന്ന സംഗീത എന്ന സ്വകാര്യ ബസ്സാണ് ഇവരെ ഇടിച്ചത്. രവീന്ദ്രന്‍ സംഭവസ്ഥലത്ത്വച്ച് തന്നെ മരിച്ചു. . മുക്കുന്നൂരില്‍ ചായക്കട നടത്തിവരുകയായിരുന്നു രവിന്ദ്രന്‍. കട അടച്ച ശേഷം മകനൊപ്പം വിട്ടിലേയ്ക്ക് മടങ്ങവെയായിരുന്നു അപകടം. അപകടത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ രവീന്ദ്രനെയും മകനെയും നാട്ടുകാര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും രവീന്ദ്രന്‍ മരണമടയുകയായിരുന്നു.സുധഭാര്യയും മിനി മകളുമാണ്.

"വെഞ്ഞാറമൂട്ടില്‍ മകനൊപ്പം സ്‌ക്കൂട്ടറില്‍ വരവെ സ്വകാര്യ ബസിടിച്ച് ഗ്രഹനാഥന്‍ മരിച്ചു.മകന് ഗുരുതര പരുക്ക്"

സ്ത്രീധന പീഡനത്തെ തുടര്‍ന്ന് യുവതി ആത്മഹ്യചെയ്ത കേസില്‍ 10 വര്‍ഷത്തിന് ശേഷം വടപ്പാറ സ്വദേശിയായ അധ്യാപകനും അമ്മയ്ക്കും ഒന്‍പത് വര്‍ഷം തടവ് ശിക്ഷ

തിരുവനന്തപുരം  ചെമ്പഴന്തി സ്‌മിത ഭവനിൽ സ്മിത എസ്.നായരെ സ്ത്രീധനത്തിനു വേണ്ടി പീഡിപ്പിച്ച് ആത്മഹത്യയിലേക്കു നയിച്ചെന്ന കേസിൽ ഭർത്താവിനും അമ്മായിയമ്മയ്ക്കും തടവും പിഴയും ശിക്ഷ. അധ്യാപകൻ കൂടിയായ വട്ടപ്പാറ പള്ളിവിള വീട്ടിൽ പദ്മകുമാറിനും അമ്മ ശ്യാമളയ്ക്കുമാണ് 9 വർഷം തടവും 50,000 രൂപ പിഴയും അഡീഷനൽ സെഷൻസ് കോടതി വിധിച്ചത്. 2004ലാണ് ചെമ്പഴന്തി സ്വദേശി സ്മിതയും വട്ടപ്പാറ സ്വദേശി പദ്മകുമാറും തമ്മിലുള്ള വിവാഹം നടന്നത്. വിവാഹം കഴിഞ്ഞ് നാലാം വർഷം ഭർതൃവീട്ടിൽ സ്മിത തൂങ്ങി മരിച്ചു. ഭർത്താവ് പദ്മകുമാറും ഭർത്താവിന്‍റെ അമ്മ ശ്യാമളയും നിരന്തരം നടത്തിയ ശാരീരിക, മാനസിക പീഡനങ്ങളാണ് സ്തിതയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ജില്ലാ അഡീഷണൽ സെഷൻസ് കോടതിയുടെ കണ്ടെത്തൽ. 135പവനും 3 ലക്ഷം രൂപയും…

"സ്ത്രീധന പീഡനത്തെ തുടര്‍ന്ന് യുവതി ആത്മഹ്യചെയ്ത കേസില്‍ 10 വര്‍ഷത്തിന് ശേഷം വടപ്പാറ സ്വദേശിയായ അധ്യാപകനും അമ്മയ്ക്കും ഒന്‍പത് വര്‍ഷം തടവ് ശിക്ഷ"

വെഞ്ഞാറമൂട് കെ എസ് ആര്‍ ടിസി ഡിപ്പോയില്‍ സംഘര്‍ഷം ;ചേരി തിരിഞ്ഞ് വിദ്യാര്‍ത്ഥികളുടെ തമ്മിലടി

വെഞ്ഞാറമൂട്കെ .എസ്.ആര്‍.ടി.സി. ഡിപ്പോയില്‍ വിദ്യാര്‍ത്ഥികള്‍ ചേരി തിരിഞ്ഞ് തമ്മിലടിച്ചു. പിടിച്ചു മാറ്റാന്‍ ചെന്ന ഡിപ്പോ ജീവനക്കാരെ തമ്മിലടിച്ചു കൊണ്ടിരുന്നവര്‍ ഒറ്റക്കെട്ടായി മര്‍ദ്ദിച്ചു. എ.ടി.ഒ. ഉല്‌പ്പെടെ നാലു ജീവനക്കാര്‍ക്ക് പരിക്ക് . സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് വിദ്യാര്‍ത്ഥികള്‍ കസ്റ്റഡിയില്‍. എ.ടി.ഒ. വി.എം.ഷിജു, ഡ്രൈവര്‍മാരായ ഷിബു, സുന്ദരേശന്‍, കണ്ടക്ടര്‍ എസ്. കെ. സിംഗ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്നലെ വൈകിട്ട് നാലര മണിയോടെ സ്‌കൂള്‍ വിട്ടെത്തിയ വെഞ്ഞാറമൂട് ഗവര്‍മ്മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലായിരുന്നു സംഘര്‍ഷം. ബഹളം കേട്ട് എത്തിയ ജീവനക്കാര്‍ പിടിച്ചു മാറ്റാന്‍ ശ്രമിക്കുന്നതിനിടെ വിദ്യാര്‍ത്ഥികള്‍ ഒറ്റക്കെട്ടായി മര്‍ദ്ദിക്കുകയാണുണ്ടായത്. സംഭവം അറിഞ്ഞ് വെഞ്ഞാറമൂട് പോലീസ് സ്ഥലത്തെത്തി അഞ്ച് വിദ്യാര്‍ത്ഥികളെ കസ്റ്റഡിയിലെടുത്തു. മറ്റുള്ളവര്‍ ഓടി രക്ഷപ്പെട്ടു. പരിക്കേറ്റ ജീവനക്കാരെ…

"വെഞ്ഞാറമൂട് കെ എസ് ആര്‍ ടിസി ഡിപ്പോയില്‍ സംഘര്‍ഷം ;ചേരി തിരിഞ്ഞ് വിദ്യാര്‍ത്ഥികളുടെ തമ്മിലടി"

കോലിയക്കോട്ട് നിന്നും കാണാതായ സപ്ലൈകോ ജീവനക്കാരനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി.

തിരുവനന്തപുരം കോലിയക്കോട കാഞ്ഞാംപാറ നിന്നും കാണാതായ സപ്ലൈകോ ജീവനക്കാരനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി.ചെങ്ങന്നൂര്‍ ബുധനൂര്‍ മാവേലി സ്‌റ്റോര്‍ മാനേജര്‍ കോലിയക്കോട്, കാഞ്ഞാംപാറ ശാലീനത്തില്‍ ജയന്‍ (47) നെയാണ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ പറവൂര്‍ സ്‌റ്റേഷന്‍ പരിധിയില്‍ റെയില്‍വേ ട്രാക്കില്‍ കണ്ടെത്തിയത്.ബുധനാഴ്ച രാവിലെ ടൂവീലര്‍ കഴക്കൂട്ടം റയില്‍വ്വേ സ്‌റ്റേഷനില്‍ വച്ചശേഷം ട്രെയിനില്‍ കയറിപ്പോയ ജയന്‍ ജോലി കഴിഞ്ഞ് വീട്ടില്‍ എത്തിയിരുന്നില്ല.എല്ലാ ദിവസവും ജോലി കഴിഞ്ഞ് മടങ്ങി വീട്ടില്‍ എത്താറുള്ള ജയന്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്നു ബന്ധുക്കള്‍ ഇയാള്‍ എത്താറുള്ള സ്ഥലങ്ങളിലെല്ലാം അന്വേഷിച്ചു.തുടര്‍ന്ന് ഇന്നലെ രാവിലെ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. പോലീസ് വയര്‍ലസിലൂടെ സന്ദേശം കൈമാറിയതിന്റെ അടിസ്ഥാനത്തില്‍ പറവൂര്‍ സ്‌റ്റേഷനില്‍ നിന്നും റയില്‍വെ ട്രാക്കാക്കില്‍…

"കോലിയക്കോട്ട് നിന്നും കാണാതായ സപ്ലൈകോ ജീവനക്കാരനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി."

കിളിമാനൂര്‍ സ്വദേശി കുവൈറ്റില്‍ നിര്യാതനായി.

കിളിമാനൂര്‍ സ്വദേശി കുവൈറ്റില്‍ നിര്യാതനായി. വെള്ളല്ലൂര്‍ ആല്‍ത്തറയില്‍ ,ആലുവിള വീട്ടില്‍ ധര്‍മ്മപുത്രന്‍ ആചാരിയുടെ മകന്‍ സുനില്‍ കുമാ(43 ആണ് കുവൈറ്റില്‍ വച്ച് മരണപ്പെട്ടത്. മൃതദേഹം ബുധന്‍ാഴ്ച്ച രാവിലെ എട്ടുമണീയോടെ വെള്ളല്ലൂരില്‍ കൊണ്ട് വന്ന് വീട്ടുവളപ്പില്‍ സംസ്‌ക്കരിക്കും. മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പ് കുവൈററില്‍ വെച്ചാണ് സുനില്‍ കുമാര്‍ മരണപ്പെട്ടത്. ഭാര്യ സുഷമ.മകന്‍ സജ്ജയ്. സഹോദരങ്ങള്‍ വേണു,മിനി

"കിളിമാനൂര്‍ സ്വദേശി കുവൈറ്റില്‍ നിര്യാതനായി."

ബൈക്കപകടത്തില്‍ യുവാവ് മരിച്ചു

ബൈക്കപകടത്തില്‍ യുവാവ് മരിച്ചു.ബൈക്ക് യാത്രികനായ മുക്കുന്നൂര്‍ കണ്ണന്‍ വിളാകത്ത് ആര്‍.ജി. ഭവനില്‍ രവീന്ദന്‍-ഗീതാകുമാരി ദമ്പതികളുടെ മകന്‍  രാഹുല്‍(21)(മുത്തു)ആണ് മരിച്ചത്. രാവിലെ 8.40ന് എം.സി. റോഡില്‍ പിരപ്പന്‍കോടിനു സമീപം മഞ്ചാടിമൂട്ടില്‍ വച്ചായിരുന്നു അപകടം. തിരുവനന്തപരുരത്തു നിന്നും കിളിമാനൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ബസ്സും എതിര്‍ ദിശയില്‍ സഞ്ചരിക്കുകയായിരുന്ന ബൈക്കും തമ്മിള്‍ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ സാരമായി പരിക്കേറ്റ രാഹുലിനെ നാട്ടുകാര്‍ കന്യാകുളങ്ങര സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെത്തിച്ച് പ്രഥമ ശുശ്രൂഷകള്‍ നല്കിയ ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും താമസിയാതെ മരണമടയുകയായിരുന്നു. സംഭവത്തില്‍ കേസെടുത്ത വെഞ്ഞാറമൂട് പോലീസ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്കി. സഹോദരി രേവതി.

"ബൈക്കപകടത്തില്‍ യുവാവ് മരിച്ചു"

പത്ത്മാസം പ്രായമുള്ള കുഞ്ഞുമായി മാതാവ് കിണറ്റില്‍ ചാടിമരിച്ചു. 4മാസത്തിന് ശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചു

യുവാവിനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം കല്ലറ മുതുവിള സലാ നിവാസില്‍ റിജു 31 ആണ് തൂങ്ങിമരിച്ചത്.ടെക്കനിക്കല്‍ എജുക്കേഷന്‍ വിഭാഗത്തിലെ ജീവനക്കാരനായിരുന്നു. ഇയാളുടെ ഭാര്യ അഞ്ജു (26) മകന്‍ പത്ത് മാസം പ്രായമുള്ള മാധവ് കൃഷ്ണയുമായി ഇക്കഴിഞ്ഞ ജൂലായ് 28 ന് കിണറ്റില്‍ ചാടി ആത്മഹത്യചെയ്യ്തിരുന്നു. നാല് വര്‍ഷം മുമ്പാണ് റിജുവും അഞ്ജലിയും തമ്മിലുള്ള വിവാഹം നടന്നത്. കല്ലറ തറട്ട ഗവണ്‍മെന്റ് ആശുപത്രിയിലുള്ള കാരുണ്യ മെഡിക്കല്‍ സ്‌റ്റോറിലെ താല്‍ക്കാലിക ജീവനക്കാരിയായിരുന്നു അഞ്ജലി. മാടങ്കാവില്‍ ആള്‍ തമാസമില്ലാത്ത അഞ്ജുവിന്റെ കുടുംബ വീട്ടിലെ കിണറിനുള്ളിലാണ് അമ്മയും കുഞ്ഞും ചാടി ആത്മഹത്യചെയ്യ്തത്. സംഭവത്തിലെ ദുഖത്തിലായിരുന്നു റിജുവെന്ന് പറയപ്പെടുന്നു. തുടര്‍ന്നുള്ള പോലീസ് അന്വോഷണത്തിലും മാധ്യമവാര്‍ത്തകളും ഇയാളെ നിരാശനാക്കിയിരുന്നതായി ബന്ധുക്കള്‍ പറയുന്നു.…

"പത്ത്മാസം പ്രായമുള്ള കുഞ്ഞുമായി മാതാവ് കിണറ്റില്‍ ചാടിമരിച്ചു. 4മാസത്തിന് ശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചു"

കൂട്ടുകാരികൾ ദുരൂഹ സാഹചര്യത്തിൽ അപ്രത്യക്ഷരായി

കണ്ണൂര്‍ പാനൂര്‍ സ്വദേശികളായ രണ്ട് വിദ്യാര്‍ത്ഥിനികളെ കാണാതായതായി പരാതി. തിങ്കളാഴ്ചയാണ് പെണ്‍കുട്ടികളെ കാണാതായത്. അയല്‍വാസികളും സുഹൃത്തുക്കളുമായ ദൃശ്യ(20) സയന(20) എന്നിവരെയാണ് കാണാതായത്. പതിവ് പോലെ കോളേജിലേക്ക് പോയ വിദ്യാര്‍ത്ഥികളെ രാത്രിയായിട്ടും കാണാതായതോടെ രക്ഷിതാക്കള്‍ പാനൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചെങ്കിലും രണ്ട് ദിവസമായിട്ടും വിവരങ്ങള്‍ ഒന്നും കിട്ടിയിട്ടില്ലെന്നാണ് വീട്ടുകാര്‍ പറയുന്നത്. വിദ്യാര്‍ത്ഥികളുടെ ഫോണ്‍നമ്പർ കേന്ദ്രീകരിച്ച്‌ അന്വേഷണം നടത്തി വരികയാണെന്നും കണ്ണൂര്‍ പയ്യന്നൂരില്‍ വച്ചാണ് നമ്പറുകൾ അവസാനമായി ഓണ്‍ ചെയ്തതെന്നും പൊലീസ് സ്ഥിരീകരിച്ചു. നിലവില്‍ രണ്ട് നമ്പറുകളും ഓഫ് ആണെന്നും പൊലീസ് പറഞ്ഞു. കാണാതായ കുട്ടികളുടെ വീടുകളിലും മുറികളിലും പൊലീസ് പരിശോധന നടത്തി. സംശയിക്കത്തക്ക തെളിവുകള്‍ ഒന്നും വീട്ടില്‍…

"കൂട്ടുകാരികൾ ദുരൂഹ സാഹചര്യത്തിൽ അപ്രത്യക്ഷരായി"