കണ്ണൂരില്‍ നിന്ന് കാണാതായ പെണ്‍കുട്ടികളെ തിരൂരിലെ ലോഡ്ജില്‍ നിന്ന് കണ്ടെത്തി: ഒളിച്ചോടിയതിന് വിചിത്ര കാരണം

കണ്ണൂരില്‍ നിന്നും കാണാതായ രണ്ട് പെണ്‍കുട്ടികളേയും കണ്ടെത്തി. കണ്ണൂര്‍ പാനൂര്‍ സ്വദേശികളായ ദൃശ്യയേയും സാനിയയേയും മലപ്പുറം തിരൂരില്‍ നിന്നുമാണ് കണ്ടെത്തിയത്. ഇരുവര്‍ക്കുമായി പൊലീസ് വ്യാപകമായി അന്വേഷിച്ച് വരികയായിരുന്നു. ഇതിനിടെ ഇരുവരേയും കണ്ടെത്താന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയ ക്യാമ്പയനും ശക്തമായിരുന്നു. തിരൂരിലെ ഒരു ലോഡ്ജില്‍ നിന്നാണ് ഇവരെ കണ്ടെത്തിയത്. നവംബര്‍19 മുതലാണ് ദൃശ്യയെയും സാനിയെയും കാണാതായത്. താനൂരിലെ ഒരു ഹോട്ടലില്‍ നിന്ന് ലഭിച്ച സി.സി.ടി.വി ദൃശ്യങ്ങളില്‍ ഇവരോട് സാദൃശ്യമുള്ള രണ്ട്‌പേരം കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഈ മേഖല കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ഇവരെ കണ്ടെത്തിയത്. തിങ്കളാഴ്ച പതിവ് പോലെ കോളേജില്‍ പോയ കുട്ടികള്‍ തിരികെ എത്താത്തതിനെ തുടര്‍ന്നാണ് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയത്. തിരൂരിലെ ലോഡ്ജില്‍ വെച്ചു ജീവനക്കാര്‍…

"കണ്ണൂരില്‍ നിന്ന് കാണാതായ പെണ്‍കുട്ടികളെ തിരൂരിലെ ലോഡ്ജില്‍ നിന്ന് കണ്ടെത്തി: ഒളിച്ചോടിയതിന് വിചിത്ര കാരണം"

ശബരിമലവിഷയത്തില്‍ ഫെസ്ബുക്കിലൂടെ വെല്ലുവിളി. നേരില്‍കണ്ടപ്പോള്‍ തെരുവില്‍ കൈയ്യാങ്കളി

ശബരിമലവിഷയത്തില്‍ ഫെസ്ബുക്കിലൂടെ വെല്ലുവിളി. നേരില്‍കണ്ടപ്പോള്‍ തെരുവില്‍ കൈയ്യാങ്കളി .ഒടുവില്‍ കോണ്‍ഗ്രസ്സ്‌നേതാവും സി പി എം നേതാവും ആശുപത്രിയിലുമായി. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് നടക്കുന്ന വിവാദങ്ങളില്‍ ഇടപ്പെട്ട് ഫെസ്സ്ബുക്കിലൂടെ സംവാദം നടത്തിയ സമീപവാസികള്‍കൂടിയ കോണ്‍്ഗ്രസ്സ് നേതാവും സി പി എം നേതാവും നേരില്‍ക്ണ്ടപ്പോള്‍ തെരുവില്‍ ഏറ്റുമുട്ടി. തിരുവനന്തപുരം വെഞ്ഞാറമൂട്ടിലാണ് സംഭവം.സി പി എം പ്രവര്‍ത്തകനും കെഎസ്ഇബി വെഞ്ഞാറമൂട് യൂണിറ്റിലെ സി ഐടിയു നേതാവുമായ അജയകുമാര്‍ ആനന്തനും സമീപവാസിയും മുന്‍പഞ്ചായത്ത് മെമ്പറും കോണ്ഗ്രസ്സ് പ്രവര്ത്തനകനുമായവെഞ്ഞാറമൂട് വയ്യേറ്റ് മംഗലത്ത് വീട്ടില്‍ ഗിരീഷുമാണ് ഫെസ്ബുക്ക് പോസ്റ്റുകളെ ചൊല്ലി ഏറ്റുമുട്ടിയത്. ഇരുവരും തമ്മില്‍ ദിവസ്സങ്ങളായ ശബരിമല വിഷയത്തില്‍ പരസ്പരം ഫെസ്ബുക്കിലൂടെ വാക്ക്‌പ്പോര് നടത്തിവരുകയായിരുന്നു. സ്ത്രീപ്രവേശനത്തെയും സര്‍ക്കാരിനെയും എതിര്‍ത്ത് ബിജെപി നിലപാടുകളെ അനുകൂലിക്കുന്നതായിരുന്നു…

"ശബരിമലവിഷയത്തില്‍ ഫെസ്ബുക്കിലൂടെ വെല്ലുവിളി. നേരില്‍കണ്ടപ്പോള്‍ തെരുവില്‍ കൈയ്യാങ്കളി"

തിരുവനന്തപുരം കല്ലമ്പലം സ്വദേശിയായ യുവാവ് മഞ്ചേശ്വരത്ത് തീവണ്ടിയില്‍ നിന്ന് തെറിച്ചുവീണ് മരിച്ചു

തിരുവനന്തപുരം സ്വദേശി മഞ്ചേശ്വരത്ത് തീവണ്ടിയില്‍ നിന്ന് തെറിച്ചുവീണുമരിച്ചു. തിരുവനന്തപുരം കല്ലമ്പലം മണമ്പൂര്‍ പന്തടിവിള സവിത നിവാസിലെ സത്യശീലന്റെ മകന്‍ സജിത്ത് (35) ആണ് മരിച്ചത്. അഹമ്മദാബാദിലെ സ്വകാര്യ കമ്പനിയില്‍ നാലരവര്‍ഷത്തോളമായി ഓയില്‍ഫീല്‍ഡ് മെക്കാനിക്കായി ജോലി ചെയ്തുവരികയായിരുന്നു സജിത്ത്. ഒന്നരമാസംമുമ്പാണ് അവധിയില്‍ നാട്ടിലെത്തിയത്. അവധി കഴിഞ്ഞ് കഴിഞ്ഞ ദിവസം കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ ഗാന്ധിധാം എക്‌സ്പ്രസില്‍ കയറിയതായിരുന്നു. ഇന്നലെ വൈകിട്ടോടെ തീവണ്ടി മഞ്ചേശ്വരത്തെത്തിയപ്പോഴാണ് സജിത്ത് തെറിച്ചുവീണത്. മഞ്ചേശ്വരം പൊലീസും റെയില്‍വേ പൊലീസും എത്തിയാണ് മൃതദേഹം കാസര്‍കോട് ജനറല്‍ ആസ്പത്രി മോര്‍ച്ചറിയില്‍ എത്തിച്ചത്. സജിത്തിന്റെ കൈവശമുണ്ടായിരുന്ന രേഖകള്‍ പരിശോധിച്ച പൊലീസ് ബന്ധുക്കള്‍ക്ക് വിവരം അറിയിക്കുകയായിരുന്നു. ബന്ധുക്കള്‍ ഇന്ന് രാവിലെ കാസര്‍കോട്ടെത്തി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം വിട്ടുകൊടുത്തു. വസന്തയാണ് സജിത്തിന്റെ…

"തിരുവനന്തപുരം കല്ലമ്പലം സ്വദേശിയായ യുവാവ് മഞ്ചേശ്വരത്ത് തീവണ്ടിയില്‍ നിന്ന് തെറിച്ചുവീണ് മരിച്ചു"

ഡിവൈഎഫ്ഐയുടെ അമരത്തേക്ക് ഇനി വെഞ്ഞാറമൂട്കാരന്‍

കേരളത്തിലെ ഏറ്റവും വലിയ യുവജന സംഘടനയുടെ അമരത്തേക്ക് ഇനി വെഞ്ഞാറമൂട്കാരനും. ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റായി എസ് സതീഷിനേയും സെക്രട്ടറിയായി വെഞ്ഞാറമൂട്ട്്്കാരനായ എ എ റഹീമിനേയും കോഴിക്കോട് സമാപിച്ച 14– ാമത് സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തു. എസ് കെ സജീഷ് ആണ് ട്രഷറര്‍.90 അംഗ സംസ്ഥാനകമ്മിറ്റിയേയും സമ്മേളനം തെരഞ്ഞെടുത്തു.അഭിഭാഷകനായ എ എ റഹീം നിലവില്‍ ഡിവൈഎഫ്‌ഐ കേന്ദ്ര കമ്മിറ്റി അംഗമാണ്. 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വര്‍ക്കല മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്നു.വിദ്യാര്‍ഥി പ്രസ്ഥാനത്തിലുടെ പൊതുരംഗത്തെത്തി. മാധ്യമപ്രവര്‍ത്തകന്‍ കേരളാ സര്‍വകലാശാല യൂണിയന്‍ ചെയര്‍മാന്‍, സിന്‍ഡിക്കറ്റംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.   പി നിഖില്‍, കെ റഫീഖ്, പി ബി അനൂപ്, ചിന്താ ജെറോം, വി കെ സനോജ് എന്നിവരെ…

"ഡിവൈഎഫ്ഐയുടെ അമരത്തേക്ക് ഇനി വെഞ്ഞാറമൂട്കാരന്‍"

പാലക്കാട് ഭാര്യയുടെ വെട്ടേറ്റ് ഭർത്താവ് മരിച്ചു

ഭാര്യയുടെ വെട്ടേറ്റ് ഭർത്താവ് മരിച്ചു. പാലക്കാട് മുണ്ടൂർ സ്വദേശി പഴനിയാണ്ടി (60) ആണ് വെട്ടേറ്റ് മരിച്ചത്. കിടന്നുറങ്ങുക‍യായിരുന്ന ഗ്യഹനാഥനെ ഭാര്യ സരസ്വതി കൊടുവാൾകൊണ്ട് വെട്ടി കൊലപ്പെടുത്തുകയായിരുന്നു. പ്രകോപനത്തിനുള്ള കാരണം വ്യക്തമായിട്ടില്ല. സരസ്വതിയെ കോങ്ങാട് പൊലീസ് കസ്റ്റഡിയിലെടുത്തു.

"പാലക്കാട് ഭാര്യയുടെ വെട്ടേറ്റ് ഭർത്താവ് മരിച്ചു"

ഞാന്‍ പോകുന്നു. എന്റെ മകനെക്കൂടി ചേട്ടന്‍ നോക്കിക്കോണം; ഡി.വൈ.എസ്.പിയുടെ ആത്മഹത്യാ കുറിപ്പ്

നെയ്യാറ്റിന്‍കര സനല്‍ കുമാര്‍ വധക്കേസിലെ മുഖ്യപ്രതിയായിരുന്ന ഡി.വൈ.എസ്.പി ഹരികുമാറിന്റെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. സോറി, ഞാന്‍ പോകുന്നു. എന്റെ മകനെക്കൂടി ചേട്ടന്‍ നോക്കിക്കോണം എന്നാണ് ഭാര്യയ്ക്കും ബന്ധുക്കള്‍ക്കുമായി എഴുതിയ കത്തില്‍ പറയുന്നത്. ജീവനൊടുക്കിയ സമയത്ത് ധരിച്ചിരുന്ന പാന്റ്‌സിന്റെ പോക്കറ്റില്‍ നിന്നുമാണ് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയത്. ഒളിവില്‍ പോയ ഡി.വൈ.എസ്.പി ഹരികുമാറിനെ ഇന്ന് രാവിലെയാണ് കല്ലമ്പലത്തെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. തേങ്ങ സൂക്ഷിക്കുന്ന മുറിയിലാണ് ഹരികുമാര്‍ ജീവനൊടുക്കിയത്. നായക്ക് തീറ്റ നല്‍കാനെത്തിയ ബന്ധുവായ സ്ത്രീയാണ് ഹരികുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിവാദമായ കേസായതിനാല്‍ സബ് കലക്ടറുടെ സാന്നിധ്യത്തിലാണ് പോലീസ് മൃതദേഹം അഴിച്ചതും പ്രാഥമിക പരിശോധനകള്‍ നടത്തിയതും. സുഹൃത്ത് ബിനുവിനൊപ്പം തമിഴ്‌നാട്ടില്‍ ഒളിവിലായിരുന്നു ഹരികുമാര്‍. ഇന്നലെ വൈകിട്ട്…

"ഞാന്‍ പോകുന്നു. എന്റെ മകനെക്കൂടി ചേട്ടന്‍ നോക്കിക്കോണം; ഡി.വൈ.എസ്.പിയുടെ ആത്മഹത്യാ കുറിപ്പ്"

പറ്റിപ്പോയി..!മുഖ്യമന്ത്രിയെ ജാതീയമായി അധിക്ഷേപിച്ച വീട്ടമ്മ മാപ്പപേക്ഷയുമായിരംഗത്ത്‌

മുഖ്യമന്ത്രി പിണറായി വിജയനെ ജാതീയമായി ആക്ഷേപിച്ച വീട്ടമ്മ മാപ്പ് പറഞ്ഞു. ചെറുകോല്‍പ്പുഴ സ്വദേശിനിയായ വീട്ടമ്മ മണിയമ്മയാണ് മാപ്പ് പറഞ്ഞത്. മുഖ്യമന്ത്രിയെ അസഭ്യം പറഞ്ഞ മണിയമ്മയ്‌ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. ഇവരുടെ മോശം വാക്കുകള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശനം ഉയരുകയും ചെയ്തു. ഇതിന് പിന്നാലെയാണ് വീട്ടമ്മ മാപ്പ് പറഞ്ഞത്. മണിയമ്മ ഫെയ്‌സ്ബുക്ക് പോസ്റ്റ് ചെയ്ത വീഡിയോയിലാണ് മാപ്പപേക്ഷ. ചാനലുകാര്‍ പ്രതികരണം ആരാഞ്ഞപ്പോള്‍ പറഞ്ഞതാണെന്നും ഈഴവരെ അപമാനിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും വീട്ടമ്മ ഫെയ്‌സ്ബുക്ക് വീഡിയോയില്‍ പറഞ്ഞു. അങ്ങനെ തോന്നിയെങ്കില്‍ മാപ്പ് ചോദിക്കുന്നു. ഈ അമ്മയോട് ക്ഷമിക്കണമെന്നും വിവാദത്തിലായ വീട്ടമ്മ ഫെയ്‌സ്ബുക്ക് വീഡിയോയില്‍ പറയുന്നു. മുഖ്യമന്ത്രിയെ ജാതിപ്പേര് കൂട്ടി അസഭ്യം പറഞ്ഞ വീട്ടമ്മ അദ്ദേഹത്തിന്റെ മുഖം അടിച്ചു പൊളിക്കണമെന്നും പറഞ്ഞിരുന്നു.

"പറ്റിപ്പോയി..!മുഖ്യമന്ത്രിയെ ജാതീയമായി അധിക്ഷേപിച്ച വീട്ടമ്മ മാപ്പപേക്ഷയുമായിരംഗത്ത്‌"

യുവാക്കളെ മോഹവലയിലാക്കി യുവതി തട്ടിയത് മുക്കാല്‍കോടിയും ജുവലറിയും

വെ‍ഞ്ഞാറമൂടായിരുന്നു പ്രിയയുടെ വീട്. അവിടെ, ധനകാര്യ സ്ഥാപനം തുടങ്ങി പൊളിഞ്ഞു. ഒരു വര്‍ഷം മുമ്പ് തിരുവനന്തപുരത്തുനിന്നു മുങ്ങി. പിന്നെ, പൊങ്ങിയതാകട്ടെ ഗുരുവായൂര്‍ വെട്ടുക്കാടും. മൂന്നു മക്കളുണ്ട്. ഭര്‍ത്താവ് ഉപേക്ഷിച്ചു. കുന്നംകുളത്ത് വാടകവീട്ടിലായിരുന്നു താമസം. അനാഥരായ മൂന്നു മക്കളെ ദത്തെടുത്തു വളര്‍ത്തുകയാണെന്ന് നാട്ടുകാരെ വിശ്വസിപ്പിച്ചു. ഫെയ്‌സ്ബുക്ക് ചാറ്റിങ്ങിലൂടെ ജുവലറിയും െഫെനാന്‍സ് സ്ഥാപനവും ആരംഭിക്കാമെന്നു പറഞ്ഞു പറ്റിച്ചു 75 ലക്ഷം രൂപ തട്ടിയെടുത്ത യുവതി അറസ്റ്റില്‍. തിരുവനന്തപുരം പോത്തന്‍കോട് ആണ്ടൂര്‍ കോണം വെള്ളാകൊള്ളി വീട്ടില്‍ പ്രിയ(30)യെയാണ് പിടിയിലായത്. ചൂണ്ടല്‍ പഞ്ചായത്തിലെ വെട്ടുകാട് വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു യുവതി പറ്റിച്ചത് 15 ലധികം പുരുഷന്മാരെയായിരുന്നു. ഗള്‍ഫില്‍ ബിസിനസ് നടത്തുന്ന തൃശൂര്‍ മുണ്ടൂര്‍ കിരാലൂര്‍ സ്വദേശി അനില്‍കുമാറുമായി ഫെയ്‌സ്ബുക്ക് ചാറ്റിങ് വഴി…

"യുവാക്കളെ മോഹവലയിലാക്കി യുവതി തട്ടിയത് മുക്കാല്‍കോടിയും ജുവലറിയും"

തിരുവനന്തപുരം പട്ടത്ത് വന്‍ സെക്‌സ് റാക്കറ്റ് പിടിയില്‍; കസ്റ്റഡിയിലായത് 9 പേര്‍

തിരുവനന്തപുരം പട്ടത്ത് വന്‍ ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘം പിടിയില്‍. ഒന്‍പതു പേര്‍ അടങ്ങുന്ന സംഘത്തെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇതില്‍ ആറ് സ്ത്രീകളും മൂന്ന് പുരുഷന്മാരും ഉള്‍പ്പെടുന്നു. ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ പ്രകാരം പോലീസ് നടത്തിയ പരിശോധനയിലാണ് ഓണ്‍ലൈന്‍ സെക്‌സ് റാക്കറ്റ് അംഗങ്ങള്‍ കുടുങ്ങിയത്. കുടുംബമായി ജീവിക്കുന്നു എന്ന പേരില്‍ നഗരങ്ങളിലെ വലിയ കെട്ടിടങ്ങള്‍ വാടകയ്‌ക്കെടുത്താണ് പെണ്‍വാണിഭ സംഘം പ്രവര്‍ത്തനം നടത്തുന്നത്. മലയാളികളും നേപ്പാളികളുമടക്കമുള്ള സ്ത്രീകളെ ഉപയോഗിച്ചാണ് ഇടപാടുകള്‍ നടത്തുന്നത്. ലൊക്കാന്റൊ എന്ന വെബ്‌സൈറ്റ് വഴിയാണ് ഇവരുടെ ഇടപാടുകള്‍. വെബ്‌സൈറ്റില്‍ നല്‍കിയിട്ടുള്ള നമ്പറുകളില്‍ ബന്ധപ്പെട്ട് ഇടനിലക്കാരന്‍ നേരിട്ടാണ് ആവശ്യക്കാരെ പെണ്‍വാണിഭ കേന്ദ്രത്തിലേക്ക് കാറില്‍ എത്തിച്ചിരുന്നത്. തിരുവനന്തപുരം നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത്തരം റാക്കറ്റുകള്‍ സജീവമാണെന്നാണ്…

"തിരുവനന്തപുരം പട്ടത്ത് വന്‍ സെക്‌സ് റാക്കറ്റ് പിടിയില്‍; കസ്റ്റഡിയിലായത് 9 പേര്‍"

ലൈംഗിക ബന്ധത്തിനിടെ അമിതരക്തസ്രാവം;യുവതി ഗുരുതരാവസ്ഥയില്‍ കാമുകനായ മുന്‍ മിസ്റ്റര്‍ ഇന്ത്യ പോലീസ്സ് കസ്റ്റഡിയില്‍

കോട്ടയം    കുടമാളൂര്‍ സ്വദേശിയായ 22കാരിയെ ഹോട്ടല്‍ മുറിയില്‍ എത്തിച്ച് കാമുകന്‍ ലൈംഗിക പരാക്രമം നടത്തിയതോടെ അമിതമായ രക്തസ്രാവത്തെ തുടര്‍ന്ന് അവശയായ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കുടമാളൂര്‍ കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയുടെ നില അതീവഗുരുതരമാണ്. പോലീസ് കാവലില്‍ യുവതി കഴിയുന്നതിനാല്‍ സംഭവം ഒതുക്കിത്തീര്‍ക്കാന്‍ ശ്രമം ആരംഭിച്ചതിനെ തുടര്‍ന്ന് കാമുകനെ പോലീസ് കസ്റ്റഡിയിലെടുത്തു. നേവി ഉദ്യോഗസ്ഥനും വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവും മിസ്റ്റര്‍ ഇന്ത്യയുമായ യുവാവ് ബോംബൈയില്‍ സ്ഥിര താമസക്കാ രനണ് .. അയല്‍വാസിയായ യുവതിയുമായി മാസങ്ങളായി ഇയാള്‍ പ്രണയത്തിലായിരുന്നു. ഓണാവധിക്ക് നാട്ടിലെത്തിയപ്പോഴാണ് ഇവര്‍ ഇരുവരും ചേര്‍ന്ന് പ്രണയസാഫല്യത്തിനായി കോട്ടയത്തെ ഹോട്ടലില്‍ മുറിയെടുത്തു കഴിയാന്‍ തീരുമാനിച്ചത്. എന്നാല്‍ ലൈംഗികബന്ധത്തിനിടയിൽ പെണ്‍കുട്ടി അവശനിലയിലാവുകയായിരുന്നു. അമിതമായ രക്തസ്രാവത്തെ തുടര്‍ന്ന് പരിഭ്രാന്തനായ…

"ലൈംഗിക ബന്ധത്തിനിടെ അമിതരക്തസ്രാവം;യുവതി ഗുരുതരാവസ്ഥയില്‍ കാമുകനായ മുന്‍ മിസ്റ്റര്‍ ഇന്ത്യ പോലീസ്സ് കസ്റ്റഡിയില്‍"