ശബരിമലവിഷയത്തില്‍ ഫെസ്ബുക്കിലൂടെ വെല്ലുവിളി. നേരില്‍കണ്ടപ്പോള്‍ തെരുവില്‍ കൈയ്യാങ്കളി

ശബരിമലവിഷയത്തില്‍ ഫെസ്ബുക്കിലൂടെ വെല്ലുവിളി. നേരില്‍കണ്ടപ്പോള്‍ തെരുവില്‍ കൈയ്യാങ്കളി .ഒടുവില്‍ കോണ്‍ഗ്രസ്സ്‌നേതാവും സി പി എം നേതാവും ആശുപത്രിയിലുമായി. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് നടക്കുന്ന വിവാദങ്ങളില്‍ ഇടപ്പെട്ട് ഫെസ്സ്ബുക്കിലൂടെ സംവാദം നടത്തിയ സമീപവാസികള്‍കൂടിയ കോണ്‍്ഗ്രസ്സ് നേതാവും സി പി എം നേതാവും നേരില്‍ക്ണ്ടപ്പോള്‍ തെരുവില്‍ ഏറ്റുമുട്ടി. തിരുവനന്തപുരം വെഞ്ഞാറമൂട്ടിലാണ് സംഭവം.സി പി എം പ്രവര്‍ത്തകനും കെഎസ്ഇബി വെഞ്ഞാറമൂട് യൂണിറ്റിലെ സി ഐടിയു നേതാവുമായ അജയകുമാര്‍ ആനന്തനും സമീപവാസിയും മുന്‍പഞ്ചായത്ത് മെമ്പറും കോണ്ഗ്രസ്സ് പ്രവര്ത്തനകനുമായവെഞ്ഞാറമൂട് വയ്യേറ്റ് മംഗലത്ത് വീട്ടില്‍ ഗിരീഷുമാണ് ഫെസ്ബുക്ക് പോസ്റ്റുകളെ ചൊല്ലി ഏറ്റുമുട്ടിയത്. ഇരുവരും തമ്മില്‍ ദിവസ്സങ്ങളായ ശബരിമല വിഷയത്തില്‍ പരസ്പരം ഫെസ്ബുക്കിലൂടെ വാക്ക്‌പ്പോര് നടത്തിവരുകയായിരുന്നു. സ്ത്രീപ്രവേശനത്തെയും സര്‍ക്കാരിനെയും എതിര്‍ത്ത് ബിജെപി നിലപാടുകളെ അനുകൂലിക്കുന്നതായിരുന്നു…

"ശബരിമലവിഷയത്തില്‍ ഫെസ്ബുക്കിലൂടെ വെല്ലുവിളി. നേരില്‍കണ്ടപ്പോള്‍ തെരുവില്‍ കൈയ്യാങ്കളി"

കൂട്ടുകാരികൾ ദുരൂഹ സാഹചര്യത്തിൽ അപ്രത്യക്ഷരായി

കണ്ണൂര്‍ പാനൂര്‍ സ്വദേശികളായ രണ്ട് വിദ്യാര്‍ത്ഥിനികളെ കാണാതായതായി പരാതി. തിങ്കളാഴ്ചയാണ് പെണ്‍കുട്ടികളെ കാണാതായത്. അയല്‍വാസികളും സുഹൃത്തുക്കളുമായ ദൃശ്യ(20) സയന(20) എന്നിവരെയാണ് കാണാതായത്. പതിവ് പോലെ കോളേജിലേക്ക് പോയ വിദ്യാര്‍ത്ഥികളെ രാത്രിയായിട്ടും കാണാതായതോടെ രക്ഷിതാക്കള്‍ പാനൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചെങ്കിലും രണ്ട് ദിവസമായിട്ടും വിവരങ്ങള്‍ ഒന്നും കിട്ടിയിട്ടില്ലെന്നാണ് വീട്ടുകാര്‍ പറയുന്നത്. വിദ്യാര്‍ത്ഥികളുടെ ഫോണ്‍നമ്പർ കേന്ദ്രീകരിച്ച്‌ അന്വേഷണം നടത്തി വരികയാണെന്നും കണ്ണൂര്‍ പയ്യന്നൂരില്‍ വച്ചാണ് നമ്പറുകൾ അവസാനമായി ഓണ്‍ ചെയ്തതെന്നും പൊലീസ് സ്ഥിരീകരിച്ചു. നിലവില്‍ രണ്ട് നമ്പറുകളും ഓഫ് ആണെന്നും പൊലീസ് പറഞ്ഞു. കാണാതായ കുട്ടികളുടെ വീടുകളിലും മുറികളിലും പൊലീസ് പരിശോധന നടത്തി. സംശയിക്കത്തക്ക തെളിവുകള്‍ ഒന്നും വീട്ടില്‍…

"കൂട്ടുകാരികൾ ദുരൂഹ സാഹചര്യത്തിൽ അപ്രത്യക്ഷരായി"

മട്ടന്‍ ബിരിയാണിയിലെ ഇറച്ചി പട്ടിയുടേയോ ?രണ്ടായിരം കിലോ പട്ടിയിറച്ചി പിടികൂടി

ചെന്നൈയില്‍നിന്ന് രണ്ടായിരത്തിഒരുന്നൂറ് കിലോ പട്ടിയിറച്ചി്. പിടികൂടി.ഉത്തരേന്ത്യന്‍ സംസ്ഥാനമായ രാജസ്ഥാനില്‍ നിന്നുമുള്ള ജോധ്പുര്‍ എക്‌സ്പ്രസിലാണ് തോലുരിഞ്ഞ് വൃത്തിയാക്കി തെര്‍മോകോള്‍ പെട്ടികളില്‍ നിറച്ച നിലയില്‍ പട്ടിയിറച്ചി കയറ്റിവിട്ടത്. ചെന്നൈ എഗ്മോര്‍ സ്‌റ്റേഷനില്‍ നിന്നാണ് സംശയ സാഹചര്യത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ പെട്ടികള്‍ പൊലീസ് പരിശോധിച്ചത്. ആദ്യം മാട്ടിറച്ചിയാണെന്ന് കരുതിയ പൊലീസ് വിദഗ്ദ്ധരെത്തി പരിശോധിച്ചതിന് ശേഷമാണ് പട്ടിയിറച്ചിയാണെന്ന് ഉറപ്പിച്ചത്. പെട്ടികളുടെ പുറത്ത് പതിച്ചിരുന്ന വിലാസത്തിന്റെ വിവരങ്ങള്‍ ശേഖരിച്ച പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുറഞ്ഞ വിലയ്ക്ക് ബിരിയാണിയും,മറ്റ ഇറച്ചി വിഭവങ്ങളും നല്‍കുന്ന തട്ടുകടകളില്‍ ഗുണമേന്‍മ കുറഞ്ഞ ഇറച്ചി ഉപയോഗിക്കുന്നതായി പരാതികളുണ്ട്.ഇതിനായാവാം ഇവ കൊണ്ട് വന്നതെന്നാണ് സംശയം

"മട്ടന്‍ ബിരിയാണിയിലെ ഇറച്ചി പട്ടിയുടേയോ ?രണ്ടായിരം കിലോ പട്ടിയിറച്ചി പിടികൂടി"

തിരുവനന്തപുരം കല്ലമ്പലം സ്വദേശിയായ യുവാവ് മഞ്ചേശ്വരത്ത് തീവണ്ടിയില്‍ നിന്ന് തെറിച്ചുവീണ് മരിച്ചു

തിരുവനന്തപുരം സ്വദേശി മഞ്ചേശ്വരത്ത് തീവണ്ടിയില്‍ നിന്ന് തെറിച്ചുവീണുമരിച്ചു. തിരുവനന്തപുരം കല്ലമ്പലം മണമ്പൂര്‍ പന്തടിവിള സവിത നിവാസിലെ സത്യശീലന്റെ മകന്‍ സജിത്ത് (35) ആണ് മരിച്ചത്. അഹമ്മദാബാദിലെ സ്വകാര്യ കമ്പനിയില്‍ നാലരവര്‍ഷത്തോളമായി ഓയില്‍ഫീല്‍ഡ് മെക്കാനിക്കായി ജോലി ചെയ്തുവരികയായിരുന്നു സജിത്ത്. ഒന്നരമാസംമുമ്പാണ് അവധിയില്‍ നാട്ടിലെത്തിയത്. അവധി കഴിഞ്ഞ് കഴിഞ്ഞ ദിവസം കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ ഗാന്ധിധാം എക്‌സ്പ്രസില്‍ കയറിയതായിരുന്നു. ഇന്നലെ വൈകിട്ടോടെ തീവണ്ടി മഞ്ചേശ്വരത്തെത്തിയപ്പോഴാണ് സജിത്ത് തെറിച്ചുവീണത്. മഞ്ചേശ്വരം പൊലീസും റെയില്‍വേ പൊലീസും എത്തിയാണ് മൃതദേഹം കാസര്‍കോട് ജനറല്‍ ആസ്പത്രി മോര്‍ച്ചറിയില്‍ എത്തിച്ചത്. സജിത്തിന്റെ കൈവശമുണ്ടായിരുന്ന രേഖകള്‍ പരിശോധിച്ച പൊലീസ് ബന്ധുക്കള്‍ക്ക് വിവരം അറിയിക്കുകയായിരുന്നു. ബന്ധുക്കള്‍ ഇന്ന് രാവിലെ കാസര്‍കോട്ടെത്തി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം വിട്ടുകൊടുത്തു. വസന്തയാണ് സജിത്തിന്റെ…

"തിരുവനന്തപുരം കല്ലമ്പലം സ്വദേശിയായ യുവാവ് മഞ്ചേശ്വരത്ത് തീവണ്ടിയില്‍ നിന്ന് തെറിച്ചുവീണ് മരിച്ചു"

ഡിവൈഎഫ്ഐയുടെ അമരത്തേക്ക് ഇനി വെഞ്ഞാറമൂട്കാരന്‍

കേരളത്തിലെ ഏറ്റവും വലിയ യുവജന സംഘടനയുടെ അമരത്തേക്ക് ഇനി വെഞ്ഞാറമൂട്കാരനും. ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റായി എസ് സതീഷിനേയും സെക്രട്ടറിയായി വെഞ്ഞാറമൂട്ട്്്കാരനായ എ എ റഹീമിനേയും കോഴിക്കോട് സമാപിച്ച 14– ാമത് സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തു. എസ് കെ സജീഷ് ആണ് ട്രഷറര്‍.90 അംഗ സംസ്ഥാനകമ്മിറ്റിയേയും സമ്മേളനം തെരഞ്ഞെടുത്തു.അഭിഭാഷകനായ എ എ റഹീം നിലവില്‍ ഡിവൈഎഫ്‌ഐ കേന്ദ്ര കമ്മിറ്റി അംഗമാണ്. 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വര്‍ക്കല മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്നു.വിദ്യാര്‍ഥി പ്രസ്ഥാനത്തിലുടെ പൊതുരംഗത്തെത്തി. മാധ്യമപ്രവര്‍ത്തകന്‍ കേരളാ സര്‍വകലാശാല യൂണിയന്‍ ചെയര്‍മാന്‍, സിന്‍ഡിക്കറ്റംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.   പി നിഖില്‍, കെ റഫീഖ്, പി ബി അനൂപ്, ചിന്താ ജെറോം, വി കെ സനോജ് എന്നിവരെ…

"ഡിവൈഎഫ്ഐയുടെ അമരത്തേക്ക് ഇനി വെഞ്ഞാറമൂട്കാരന്‍"

ഞാന്‍ പോകുന്നു. എന്റെ മകനെക്കൂടി ചേട്ടന്‍ നോക്കിക്കോണം; ഡി.വൈ.എസ്.പിയുടെ ആത്മഹത്യാ കുറിപ്പ്

നെയ്യാറ്റിന്‍കര സനല്‍ കുമാര്‍ വധക്കേസിലെ മുഖ്യപ്രതിയായിരുന്ന ഡി.വൈ.എസ്.പി ഹരികുമാറിന്റെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. സോറി, ഞാന്‍ പോകുന്നു. എന്റെ മകനെക്കൂടി ചേട്ടന്‍ നോക്കിക്കോണം എന്നാണ് ഭാര്യയ്ക്കും ബന്ധുക്കള്‍ക്കുമായി എഴുതിയ കത്തില്‍ പറയുന്നത്. ജീവനൊടുക്കിയ സമയത്ത് ധരിച്ചിരുന്ന പാന്റ്‌സിന്റെ പോക്കറ്റില്‍ നിന്നുമാണ് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയത്. ഒളിവില്‍ പോയ ഡി.വൈ.എസ്.പി ഹരികുമാറിനെ ഇന്ന് രാവിലെയാണ് കല്ലമ്പലത്തെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. തേങ്ങ സൂക്ഷിക്കുന്ന മുറിയിലാണ് ഹരികുമാര്‍ ജീവനൊടുക്കിയത്. നായക്ക് തീറ്റ നല്‍കാനെത്തിയ ബന്ധുവായ സ്ത്രീയാണ് ഹരികുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിവാദമായ കേസായതിനാല്‍ സബ് കലക്ടറുടെ സാന്നിധ്യത്തിലാണ് പോലീസ് മൃതദേഹം അഴിച്ചതും പ്രാഥമിക പരിശോധനകള്‍ നടത്തിയതും. സുഹൃത്ത് ബിനുവിനൊപ്പം തമിഴ്‌നാട്ടില്‍ ഒളിവിലായിരുന്നു ഹരികുമാര്‍. ഇന്നലെ വൈകിട്ട്…

"ഞാന്‍ പോകുന്നു. എന്റെ മകനെക്കൂടി ചേട്ടന്‍ നോക്കിക്കോണം; ഡി.വൈ.എസ്.പിയുടെ ആത്മഹത്യാ കുറിപ്പ്"

ആറ്റിങ്ങലില്‍ കാറിടിച്ച് 4വയസുള്ള കുഞ്ഞ് മരിച്ചു

കാറിടിച്ച് 4വയസുള്ള കുഞ്ഞ് മരിച്ചു. ആറ്റിങ്ങല്‍ പൂവണത്തുംമൂട് കരിക്കുന്നിലായിരുന്നു അപകടം. കരിക്കകംകുന്ന് എം എസ് നിവാസില്‍ ഷിബു.ശാലിനി ഗമ്പതികളുടെ മകള്‍ കാത്തു എന്ന് വിളിക്കുന്ന ശിവന്യയാണ് കാര്‍ നിയന്ത്രണം വിട്ട് വന്ന് ഇടിച്ച് മരിച്ചത്. അംഗണ്‍വാടിയിലേക്ക് പോകാന്‍ നില്‍ക്കവെയായിരുന്നു അപകടം. ഉടന്‍ വലിയകുന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍രക്ഷിക്കാനായില്ല.

"ആറ്റിങ്ങലില്‍ കാറിടിച്ച് 4വയസുള്ള കുഞ്ഞ് മരിച്ചു"

വെമ്പായത്ത്‌ പാറയുടെ മുകളില്‍ നിന്നും വീണ്തൊഴിലാളി മരിച്ചു.

കരിങ്കല്‍ ക്വാറിയിലെ പാറയുടെ മുകളില്‍ നിന്നും വീണ് തമിഴ്‌നാട് സ്വദേശിയായ തൊഴിലാളി മരിച്ചു. കന്യാകുമാരി വേങ്കല്ലൂര്‍ റിംഗര്‍ കോവൈ സ്ട്രീറ്റില്‍ ആനന്ദ നാടാരുടെ മകന്‍ ജോര്‍ജ്ജ്(48)ആണ് മരിച്ചത്. ശനിയാഴ്ച്ച രാവിലെ 11മണിയോടെ തിരുവനന്തപുരം വെമ്പായത്തിന് സമീപം തേക്കട ചീരാണിക്കരയിലുള്ള ഗണപതി മെറ്റല്‍സ് എന്ന ക്വാറിയില്‍ വച്ചായിരുന്നു സംഭവം. പാറ പൊട്ടിക്കുന്നതിനായി വെടി മരുന്നു നിറയ്ക്കാന്‍ കംപ്രസ്സര്‍ ഉപയോഗിച്ച് കുഴി എടുക്കുന്നതിനിടെ പാറയുടെ മുകളില്‍ നി്ന്നും 20 അടി താഴ്ചയിലേക്ക് വീഴുകയായിരുന്നു. ഉടന്‍ തന്നെ ക്വാറിയിലെ മറ്റു ജീവനക്കാര്‍ ചേര്‍ന്ന് ഇയാളെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍് പ്രവേശിപ്പിച്ചുവെങ്കിലും താമസിയാതെ മരണമടയുകയായിരുന്നു. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ വട്ടപ്പാറ പോലീസ് കേസെടുത്തു

"വെമ്പായത്ത്‌ പാറയുടെ മുകളില്‍ നിന്നും വീണ്തൊഴിലാളി മരിച്ചു."

ചികിത്സയിലായിരുന്ന മാതാവിനെ കാണാന്‍ വിദേശത്തു നിന്നെത്തിയ മകന്‍ കുടുംബവീട്ടില്‍മരിച്ച നിലയില്‍. രണ്ട് മണിക്കൂറിന് ശേഷം മാതാവും മരിച്ചു

ആശുപത്രിയിൽ ചികിൽസയിലുള്ള മാതാവിനെ കാണാൻ വിദേശത്തു നിന്നും എത്തിയ മകനെ കുടുംബ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.രണ്ടു മണിക്കൂർ കഴിഞ്ഞ് ആശുപത്രിയിലുള്ള മാതാവും മരിച്ചു.വെഞ്ഞാറമൂട് നാഗരുകുഴി കാവതിയോട് തടത്തരികത്തു വീട്ടിൽ വിജയകുമാർ(50)ആണ് മരിച്ചത്.ഇയാളുടെ മാതാവ് പരേതനായ രവീന്ദ്രൻപിള്ളയുടെ ഭാര്യ പത്മാവതി അമ്മ(75)യാണ് ആശുപത്രിയിൽ മരിച്ചത്. തിരുവനന്തപുരത്തു നിന്നു ടാക്സിയിൽ നാഗരുകുഴിയിലെത്തി. അവിടെ നിന്നു രാത്രി സുഹൃത്തുക്കൾ ആൾതാമസമില്ലാത്ത കുടുംബ വീട്ടിലെത്തിച്ചു മടങ്ങി. ഭാര്യയുമായി പിണക്കത്തിലാണ്. ഇന്നലെ സുഹൃത്തുക്കൾ ഉച്ചയ്ക്ക് 12നു വീട്ടിൽ തിരക്കിയെത്തുമ്പോൾ മുറിക്കുള്ളിൽ മരിച്ച നിലയിൽ കാണുകയായിരുന്നു. വിദേശത്തു നിന്നും എത്തിയ ദിവസം വൈകിപ്പോയതിനാൽ ഇന്നലെ ആശുപത്രിയിൽ മാതാവിനെ സന്ദർശിക്കാനിരിക്കുകയായിരുന്നുവെന്നു സുഹൃത്തുക്കൾ പറഞ്ഞു. സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്ന മാതാവ് ഇന്നലെ വൈകിട്ട് നാലിനു മരിച്ചു.…

"ചികിത്സയിലായിരുന്ന മാതാവിനെ കാണാന്‍ വിദേശത്തു നിന്നെത്തിയ മകന്‍ കുടുംബവീട്ടില്‍മരിച്ച നിലയില്‍. രണ്ട് മണിക്കൂറിന് ശേഷം മാതാവും മരിച്ചു"

ദേഹമാസകലം ജാം പുരട്ടി പൂര്‍ണ നഗ്‌നരായി നഗരത്തിലിറങ്ങിയ യുവതികളെ പോലീസ്സ് പൊക്കി;വീഡിയോ

മാഞ്ചസ്റ്റര്‍ സിറ്റി സെന്ററിലെ തിരക്കേറിയ തെരുവിലെ ബഞ്ചില്‍ പരിപൂര്‍ണനഗ്‌നരായി രണ്ടുസ്ത്രീകള്‍ . തല മുതല്‍ കാല്‍പാദം വരെ സ്‌ട്രോബറി ജാം പുരട്ടിയായിരുന്നു ഇരുവരുടെയും ഇരുപ്പ്. ഭൗതികമായ കലാപ്രകടനമായിരുന്നു ദേഹമാസകലം ജാം പുരട്ടി പൊതുജനമധ്യത്തിലുള്ള യുവതികളുടെ ഈ ഇരുപ്പിന് പിറകിലെ ഉദ്ദേശമെന്നാണ് പറയപ്പെടുന്നത്. മാഞ്ചസ്റ്ററിലെ രൂക്ഷമായ ട്രാഫിക് പ്രശ്‌നങ്ങളെ അധികൃതര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നതിനായി യുവതികള്‍ സ്വീകരിച്ച ആശയമായിരുന്നു ഇതെന്നും പറയുന്നുണ്ട്. സംഭവമെന്തെന്ന് മനസ്സിലാകാതെ അന്ധാളിച്ചു പോയ കാല്‍നട യാത്രക്കാര്‍ ക്ഷണനേരം കൊണ്ട് ഇരുവര്‍ക്കും ചുറ്റും തടിച്ചുകൂടി. വിവരമറിഞ്ഞ് സിറ്റി സെന്ററിലെ പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. എന്നാല്‍ യുവതികള്‍ക്കെതിരെ നടപടികളൊന്നും പോലീസ് കൈക്കൊണ്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ഇരുവരോടും ദേഹം മറയ്ക്കാന്‍ ആവശ്യപ്പെട്ട പോലീസ് അതിനാവശ്യമായ സഹായങ്ങള്‍ ചെയ്തുകൊടുക്കുകയും ചെയ്തു. യുവതികളുടെ…

"ദേഹമാസകലം ജാം പുരട്ടി പൂര്‍ണ നഗ്‌നരായി നഗരത്തിലിറങ്ങിയ യുവതികളെ പോലീസ്സ് പൊക്കി;വീഡിയോ"