നടിയുടെ അശ്ലീല വീഡിയോ വൈറലാകുന്നു,സുഹൃത്തുക്കളായവര്‍ ചേര്‍ന്ന് ഡ്രസ്സ് മാറുന്നതുള്‍പ്പടെയുള്ള വീഡിയോ ചിത്രീകരിച്ചു. പ്രചരിപ്പിക്കുന്നസംഘം കൊച്ചിയിലെ പെണ്‍വാണിഭസംഘമെന്നും നടി

നടിയുടെ അശ്ലീല വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു.താന്‍ അറിയാതെ തന്‍റെ വീഡിയോ എടുത്തു സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ്‌ ചെയ്തത് ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘമാണെന്ന് നടി തന്നെ നേരിട്ട് വിശദീകാരണവുമായെത്തി.തന്‍റെ സുഹൃത്തുക്കളായ യുവതിയും യുവാവും ചേര്‍ന്ന് താന്‍ ഡ്രസ്സ്‌ മാറുന്നതും മറ്റുമായ വീഡിയോ തന്‍റെ മൊബൈലില്‍ തന്നെ ചിത്രീകരിച്ച് അവരുടെ മൊബൈലിലേക്ക് സെന്‍റ് ചെയ്ത് എടുക്കുകയായിരുന്നു.ഇത് ഞാനറിഞ്ഞ് എന്റെയും അവരുടെയും മൊബൈലുകളില്‍ നിന്നും വീഡിയോ ഡിലീറ്റ് ചെയ്തു കളഞ്ഞിരുന്നു ഇരയാക്കപ്പെട്ട നടിയായ അജിനാ മേനോൻവെളിപ്പെടുത്തുന്നു.

സിനിമ സീരിയൽ പിന്നണിയിൽ പ്രവർത്തിക്കുന്നവരെല്ലാം ഒരുകാലത്ത് തന്റെ നല്ല സുഹൃത്തുക്കളായിരുന്നു. ഇതിൽ യുവതി തൃശൂർ സ്വദേശിയും യുവാവ് കോഴിക്കോട് സ്വദേശിയുമാണ്. ഇവർ രണ്ടു പേരും ഒരുമിച്ച് എറണാകുളത്തു ഫ്‌ലാറ്റ് വാടകയ്ക്ക് എടുത്ത് താമസിക്കുകയുമാണ്. ഭർത്താവുമായി പിണങ്ങിയാണ് യുവതി എറണാകുളത്ത് സുഹൃത്തിനൊപ്പം താമസിക്കുന്നത്. ഇയാൾ കൊടും ക്രിമിനലാണെന്നും അജിന ആരോപിക്കുന്നു. പീഡനവും മോഷണവും അടക്കം ഒട്ടേറെ കേസുകളിൽ പ്രതിയാണ് ഇയാൾ.

 

ഇയാള്‍ ഒട്ടേറെ കേസുകളില്‍ പ്രതിയാണത്രെ.പീഡന കേസുകളിലും വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസിലും,മോഷണ കേസുകളിലും പ്രതിയാണത്രെ.ഏറ്റവും ഒടുവില്‍ കോഴിക്കോട് ഒരു റേസ്റ്റോറന്റില്‍ മട്ടന്‍ ബിരിയാണി കിട്ടിയില്ലെന്ന് പറഞ്ഞ് ഹോട്ടലില്‍ അതിക്രമം കാണിക്കുകയും ഹോട്ടല്‍ തല്ലി തകര്‍ക്കുകയും ചെയ്ത കേസില്‍ ഈ യുവാവ് പ്രതിയാണത്രെ.ഇവര്‍ രണ്ടു പേരും കൊച്ചിയില്‍ ഫ്ലാറ്റ് വാടകയ്ക്ക് എടുത്ത് പെണ്‍വാണിഭം നടത്തുകയാണെന്നും നടി അജിന മേനോന്‍ആരോപിക്കുന്നു.

സമൂഹ മാധ്യമങ്ങളിലൂടെ പെണ്‍കുട്ടികളെ സിനിമ സീരിയലുകളില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് വലയില്‍ വീഴ്ത്തുന്നതെന്നും വലയില്‍ വീണാല്‍ മയക്കു മരുന്ന് നല്‍കി പീഡിപ്പിക്കുമെന്നും മറ്റുള്ളവര്‍ക്ക് കാഴ്ച വയ്ക്കുമെന്നും ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് അജിനാ മേനോന്‍ നടത്തിയത്.ഈ യുവാവ് തന്റെ ഒരു ആത്മാര്‍ത്ഥ സുഹൃത്തിനെ വിവാഹം ചെയ്യാമെന്ന് വാഗ്ദാനം നല്‍കി ചതിച്ചു എന്നും നടി പറയുന്നു.കോഴിക്കോട് ഹോട്ടല്‍ ആക്രമിച്ച കേസ് സമൂഹ മാധ്യമങ്ങളില്‍ വന്നപ്പോള്‍ താന്‍ അഭിപ്രായം പറയുകയും പ്രതികരിക്കുകയും ചെയ്തതിന്‍റെ വിരോധത്തിലാണ് തന്‍റെ അശ്ലീല വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ഇട്ടതത്രേ.

ഇതിനെതിരെ എറണാകുളം സിറ്റി ഇന്‍ഫോപാര്‍ക്ക് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു അതിനു ശേഷമാണ് സമൂഹ മാധ്യമങ്ങളില്‍ ഈ വീഡിയോ പോസ്റ്റ്‌ ചെയ്യുന്നത്.ഇവര്‍ക്ക് സര്‍വ്വ ഒത്താശയും ചെയ്തു കൊടുക്കുന്ന മറ്റൊരാള്‍ക്കൂടിയുണ്ട്.ഇവര്‍ മൂലം തനിക്കു പുറത്തിറങ്ങാന്‍ കഴിയില്ലെന്നും ഞാന്‍ ആത്മഹത്യ ചെയ്താല്‍ അതിന് പൂര്‍ണ ഉത്തരവാദി ഇവര്‍ മൂന്നുപേരുമായിരിക്കുമെന്നും നടിപറയുന്നു

 

Leave a Reply

Your email address will not be published. Required fields are marked *