കോവിഡ് യാത്രാ നിയമങ്ങളില്‍ മാറ്റം വരുത്തി ദുബൈ. ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങളില്‍ കാര്യമായ മാറ്റമില്ല. ചില രാജ്യങ്ങളിലെ യാത്രക്കാരെ നിര്‍ബന്ധിത കോവിഡ് പരിശോധനയില്‍ നിന്നൊഴിവാക്കിയെങ്കിലും ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലുള്ളവര്‍ക്ക് ഇളവ് നല്‍കിയിട്ടില്ല.
ഇന്ത്യ, പാകിസ്താന്, അഫ്ഗാനിസ്ഥാന്, ബംഗ്ലാദേശ്, അര്‍ജന്റീന, ഇറാന്, ഇറാഖ്, ഇസ്രായേല്‍, റഷ്യ, സിറിയ തുടങ്ങി 50ഓളം രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരും യു.എസിലെ ചില വിമാനത്താവളങ്ങളില്‍ നിന്നുള്ള യാത്രക്കാരും നിര്‍ബന്ധമായും കോവിഡ് പരിശോധന നടത്തണം.റസിഡന്റ്, വിസിറ്റിങ് വിസക്കാര്‍ നാട്ടില്‍ നിന്നും യു.എ.ഇയിലെത്തിയ ശേഷവും പരിശോധനക്ക് വിധേയമാകണം.