കൊവിഡ് വ്യാപനത്തില്‍ മഹാരാഷ്ട്രയ്ക്കും തമിഴ്‌നാടിനും നേരിയ ആശ്വാസം. പ്രതിദിന കൊവിഡ് രോഗികളില്‍ വന്‍ കുറവാണ് കണക്കുകളില്‍ വ്യക്തമാക്കുന്നത്. തിങ്കളാഴ്ച 3,645 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ കൊവിഡ് സ്ഥിരീകകരിച്ചത്. അതേസമയം, 9,905 പേര്‍ രോഗമുക്തി നേടുകയും ചെയ്തു.

പുതുതായി 84 മരണം റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 43,348 ആയി ഉയര്‍ന്നു. 16,48,665 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ വൈറസ് ബാധയേറ്റത്. ഇതില്‍ 14,70,660 പേര്‍ ഇതിനോടകം രോഗമുക്തരായി. 89.2 ശതമാനമാണ് സംസ്ഥാനത്ത് രോഗമുക്തി നിരക്ക്. നിലവില്‍ 1,34,137 പേരാണ് ചികിത്സയില്‍ തുടരുന്നത്.

തമിഴ്‌നാട്ടില്‍ തിങ്കളാഴ്ച 2,708 പേര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 7,11,713 ആയി. 29,268 രോഗികളാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. കൊവിഡ് മരണസംഖ്യ 10,956 ആയി. തിങ്കളാഴ്ച 32 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. തിങ്കളാഴ്ച 4,014 പേര്‍ രോഗമുക്തരായി. 6,71,489 പേര്‍ ഇതുവരെ രോഗമുക്തി നേടി.