തിരുവനന്തപുരം: ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്റെ ‘കേരള യാത്ര’ ‘എന്‍ഡിഎ യാത്ര ‘യായി നടത്താത്തതില്‍ ഘടകക്ഷികള്‍ക്ക് അതൃപ്തി. ബി ജെ പി യാത്ര എന്ന നിലയില്‍ മാത്രം പ്രചാരണം നടത്തുന്നുവെന്നാണ് പരാതി. ഘടകകക്ഷികള്‍ ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെപി നദ്ദയ്ക്ക് മുന്നില്‍ പരാതി ഉന്നയിച്ചു.

നിര്‍ണ്ണായക കാര്യങ്ങളില്‍ തഴയുന്നു എന്നും ഘടകകക്ഷികള്‍ക്ക് പരാതിയുണ്ട്. അതേസമയം നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയത്തില്‍ കുറഞ്ഞൊന്നും ലക്ഷ്യമിടേണ്ടെന്നും, സംഘടനാപരമായും രാഷ്ട്രീയ പരമായും ഒരുങ്ങണമെന്നും ബി ജെ പി ദേശീയ നേതൃത്വം നിര്‍ദേശം നല്‍കി.

ജെ പി നദ്ദയുടെ കേരള സന്ദര്‍ശനം തുടരുന്നു.രാവിലെ 10.30 ന് തൃശൂരിലെത്തുന്ന നദ്ദ കേരളത്തിലെ നിയമസഭ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന് തുടക്കം കുറിക്കും. ഇന്ന് വൈകീട്ട് തേക്കിന്‍ക്കാട് മൈതാനിയില്‍ റാലിയും പൊതു സമ്മേളനവും നടക്കും.